25000 നൽകിയാൽ 50000 രൂപയുടെ കള്ളനോട്ട്, നോട്ടടി വീട്ടിലിരുന്ന്; നാലുപേർ അറസ്റ്റിൽ

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Nikhil Raju

കൊച്ചി: അങ്കമാലിയിൽ കള്ളനോട്ട് വിപണനം ചെയ്യുന്ന സംഘത്തിലെ നാല് പേർ പോലീസ് പിടിയിൽ. തുറവൂര്‍ പെരിങ്ങാംപറമ്പ് കൂരന്‍കല്ലുക്കാരന്‍ ജോഷി (51) , മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ അജിത് (26) ,കാഞ്ഞൂര്‍ തെക്കന്‍വീട്ടില്‍ ജോസ് (48) നായത്തോട് കോട്ടയ്ക്കല്‍ വീട്ടില്‍ ജിന്റോ (37), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

25000 രൂപയ്ക്ക് അതിന്റെ ഇരട്ടി തുകയുടെ കള്ളനോട് നൽകുന്നതായിരുന്നു സംഘത്തിന്റെ പ്രധാന രീതി. 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും,വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1.25 ലക്ഷം രൂപയും പ്രതികളുടെ അടുത്ത് നിന്ന് അങ്കമാലി പോലീസ് പിടിച്ചെടുത്തു.

പ്രതീകാത്മക ചിത്രം

എസ്.പി. വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന് പിന്നാലെയായിരുന്നു പരിശോധന. തുടർന്ന് പിടിയിലായ സംഘത്തിലെ ജോഷിയുടെ വീട്ടിൽ സംഘം പരിശോധന നടത്തി. ഇവിടെ നിന്നാണ് കള്ളനോട്ട് കണ്ടെത്തിയത്. പിന്നാലെ അജിത്തിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പര്‍, പ്രിന്റിങ് പേപ്പര്‍, ഭാഗികമായി പ്രിന്റ് ചെയ്ത പേപ്പര്‍ എന്നിവ ഇയാളുടെ വീട്ടിൽ നിന്ന് പോലീസിന് ലഭിച്ചു.

ഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി… അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയം

സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്ത് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി. വിവേക് കുമാർ അറിയിച്ചു.ഡി.വൈ.എസ്.പിമാരായ പി.പി.ഷംസ്, പി.കെ.ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു, എസ്.ഐമാരായ ഷെഫിന്‍, സുരേഷ് കുമാര്‍, എല്‍ദോ പോള്‍,എ.എസ്.ഐമാരായ സുരേഷ്, റജിമോന്‍, എസ്.സി.പി.ഒ. സലിന്‍ കുമാര്‍, സി.പി.ഒമാരായ പ്രഭ, രജനി, അജിത എന്നിവരാണ് സംഘത്തെ പിടികൂടിയത്

നിലമ്പൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

നിലമ്പൂര്‍: 14 കിലോഗ്രാം കഞ്ചാവുമായി യുവാവ് നിലമ്പൂര്‍ പോലീസിന്റെ പിടിയിൽ. എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ് (മിന്നല്‍ സാലി-28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍നിന്ന് നിലമ്പൂരിലേക്ക് കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരനാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.

നിലമ്പൂര്‍ കോടതിപ്പടി ബസ്സ്റ്റോപ്പിനു സമീപത്തുനിന്നുമാണ് മുഹമ്മദ് സ്വാലിഹിനെ പോലീസ് പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ആന്ധ്രയിലെ വിജയവാഡയിലേക്കു പോയ പ്രതി വന്‍തോതില്‍ കഞ്ചാവുമായാണ് മടങ്ങിയെത്തിയ്.

മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് ഇയാൾ വിജയവാഡയിലെത്തി കഞ്ചാവ് വാങ്ങുന്നത്. മൂന്നു തവണയാണ് ആന്ധ്രയില്‍നിന്ന് പ്രതി കഞ്ചാവ്
എത്തിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം നിലമ്പൂരിലേക്ക് തിരിച്ച് വരും വഴി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ചും ഇയാൾ പിടിയിലായിരുന്നു. മാസങ്ങള്‍ക്കു മുന്‍പാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.പിടിച്ചെടുത്ത അഞ്ചുലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

15 മിനുട്ട് ഊബറില്‍ യാത്ര ചെയ്തു, വാടക 32 ലക്ഷം; കിളിപാറി യുവാവ്; പക്ഷേ കാരണമുണ്ട്!!

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

four ernakulam natives arrested by kochi police over fake currency production and distribution case police starts probe.Source link

Facebook Comments Box
error: Content is protected !!