ഇന്ന് വൈകുന്നേരം 4 മണി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ആലവ മുനിസിപ്പല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം സ്ഥാപനത്തിലാണ് അന്ന രാജന്‍ സിം എടുക്കാന്‍ എത്തിയത്. തുടര്‍ന്ന് സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന രാജനും സ്ഥാപനത്തിലെ ജീവനക്കാരും തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഈ തര്‍ക്കം ആണ് താരത്തെ പൂട്ടിയിടുന്ന സംഭവത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മിനുട്ടുകളോളമാണ് അന്ന രാജനെ പൂട്ടിയിട്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ അടക്കം വിളിച്ചുവരുത്തിയ ശേഷമാണ് താരത്തെ ഇവിടെ നിന്ന് വിട്ടയച്ചതെന്നാണ് വിവരം. വാര്‍ഡ് കൗണ്‍സിലറും പോലീസും എത്തിയതിന് പിന്നാലെയാണ് കടയുടെ ഷട്ടര്‍ തുറന്ന് താരത്തെ പുറത്ത് വിട്ടത്.
ഇതിന് പിന്നാലെ താരം പരാതി നല്‍കാനായി ആലുവ പോലീസ് സ്‌റ്റേഷനിലെത്തി. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടക്കുകയാണ്. അതിനുശേഷം മാധ്യമങ്ങളോട് ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യം പ്രതികരിക്കുമെന്നാണ് ലഭിക്കുമന്ന വിവരം. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്.
താരം ഇപ്പോഴും സ്‌റ്റേഷിനില്‍ ആണ് ഉള്ളതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
അങ്കമാലി ഡയറീസില്‍ അടക്കം അഭിനയിച്ച നടിയാണ് അന്ന രാജന്‍.
Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ…പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്