ആലപ്പുഴയിൽ വിദ്യാർത്ഥികൾ നടുറോഡിൽ തമ്മിൽത്തല്ലി; രക്ഷിതാക്കളെയുൾപ്പെടെ വിളിച്ചുവരുത്തി പൊലീസ്

Spread the love


Thank you for reading this post, don't forget to subscribe!

ആലപ്പുഴ: നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴയിലാണ് അടുത്തടുത്തുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. അറവുകാട് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളും ഐടിസിയിലെ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്.

സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വൈകിട്ട് പുന്നപ്ര സ്റ്റേഷനിലെത്താൻ നിർദേശം.വിദ്യാർഥികൾക്ക് കൗൺസിലിങ്ങ് നൽകുമെന്ന് പൊലീസ് പറഞ്ഞു.

Also Read-സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം; തൃശൂർ കൊരട്ടിയിൽ രണ്ട് കൗമാരക്കാർ മരിച്ചു

ഐടിസി വിദ്യാർഥി പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചതാണ് സംഘർഷത്തിന് കാരണം. ഇന്നലെ +2 പരീക്ഷയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടൽ. മാസങ്ങൾക്കു് മുൻപ് ഇവിടുത്തെ വിദ്യാർത്ഥിനികൾ തമ്മിൽ റോഡിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!