ഭക്ഷണം പോലും കഴിക്കാതെ കൂട്ടിവച്ച പൈസയ്ക്ക് ചേച്ചിയ്ക്ക് വിവാഹസാരി വാങ്ങി; കണ്ണുനിറഞ്ഞ് സുരാജ്‌

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abin MP

|

മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യതാരത്തില്‍ നിന്നും നായകനായി മാറിയ സൂരാജ് മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നേടിയ നടനാണ്. ഓരോ സിനിമകള്‍ പിന്നിടുന്തോറും തന്നിലെ നടനെ കൂടുതല്‍ മെച്ചപ്പെടുത്തി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ താരങ്ങളില്‍ ഒരാളാണ് സുരാജ്.

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്ന വ്യക്തിയാണ് സുരാജ്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് ചിരിമയം, വെഞ്ഞാറമൂട് കഥകള്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും സുരാജ് എഴുതിയിട്ടുണ്ട്. ഇതില്‍ തനിക്ക് വാഹനാപകടമുണ്ടായതിനെക്കുറിച്ചും സുരാജ് പറയുന്നുണ്ട്. ഇപ്പോഴിതാ അപകടത്തിന് ശേഷം പെങ്ങള്‍ക്കുള്ള സാരിയുമായി വന്ന അനുഭവം പങ്കുവെക്കുകയാണ് സുരാജ്.

അലഹബാദില്‍ നിന്നും ആക്സിഡന്റായി വരുമ്പോള്‍ ഒരു സാരി കയ്യില്‍ പിടിച്ച് സഹോദരിക്ക് വേണ്ടി കൊണ്ടുവന്ന അനുഭവമാണ് സുരാജ് പങ്കുവെക്കുന്നത്. അവതാരകനാണ് പുസ്തകത്തില്‍ പങ്കുവെച്ച അനുഭവത്തെക്കുറിച്ച് താരത്തോട് അഭിമുഖത്തിനിടെ ചോദിക്കുന്നത്. ചേച്ചിയുടെ കല്യാണത്തിനായിവരുന്നതിനിടെയാണ് അലഹബാദില്‍ വച്ച് അപകടമുണ്ടാകുന്നത്.

അപകടത്തെ തുടര്‍ന്ന് അതുവരെ സ്വരൂപിച്ച കാശ് അതിനായി ചിലവായെന്നും ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങിയെന്നുമാണ് സുരാജ് പറയുന്നത്. ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ് പറയുന്നുണ്ട്. റോയ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പേപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് മനസ് തുറക്കുന്നത്. സംവിധായകന്‍ സുനില്‍ ഇബ്രാഹിമും ഒപ്പമുണ്ടായിരുന്നു.

‘അന്ന് വീട്ടില്‍ കാര്യങ്ങള്‍ പെട്ടെന്ന് അറിയിക്കില്ല. കത്തിലൂടെയാണ് കാര്യം അറിയിക്കുക. അലഹബാദില്‍ ആക്സിഡന്റ് നടക്കുമ്പോള്‍ വീട്ടിലേക്ക് ലെറ്ററിലൂടെയാണ് അറിയിച്ചത്. എന്റെ ചേച്ചിയുടെ കല്യാണമാണ് ആകെക്കൂടി കയ്യില്‍ ഇരുന്ന പൈസയെല്ലാം പോയി. അവസാനം കുറച്ച് പൈസ മാറ്റിവെച്ച് അതില്‍ നിന്നും ചേച്ചിക്ക് ഒരു ഡ്രസും വാങ്ങിയാണ് വീട്ടിലേക്ക് ചെല്ലുന്നത്. അതെന്റെ പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്’ എന്നാണ് സുരാജ് പറയുന്നത്.

അനുഭവം പങ്കുവെക്കുമ്പോള്‍ സുരാജിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സംവിധായകന് അറിവുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് നടന്ന സംഭവം അവതാരകന്‍ സംവിധായകന് വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. സുരാജിന്റെ സഹോദരി ആ സാരി ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ആ ഭാഗം വായിച്ചപ്പോള്‍ തനിക്ക് ഭയങ്കര ടച്ചിങ്ങായിരുന്നുവെന്നുമാണ് അവതാരകന്‍ പറയുന്നത്.

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് ആണ് സുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാലും എന്റെ അളിയാ ആണ് സുരാജിന്റെ പുതിയ സിനിമ. ഏറെനാളുകള്‍ക്ക് ശേഷം കോമഡയിലേക്ക് തിരിച്ചുവരികയാണ് ചിത്രത്തിലൂടെ സുരാജ്. പിന്നാലെ വേറേയും നിരവധി സിനിമകള്‍ സുരാജിന്റേതായി അണിയറയിലുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Suraj Venjaramoodu Gets Teary Eyed When Talking About Buying A Saree For His Sister

Story first published: Saturday, December 17, 2022, 7:45 [IST]



Source link

Facebook Comments Box
error: Content is protected !!