മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം; പക്ഷേ പിഴയെ പറ്റി അറിഞ്ഞിരിക്കണം

Spread the love


Thank you for reading this post, don't forget to subscribe!

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ തുടക്കകാരനായൊരാൾ പറ്റാവുന്ന അബദ്ധങ്ങളിലൊന്നാണ് ആരംഭിച്ച കാലത്തെ എസ്‌ഐപി തുക തന്നെ ദീര്‍ഘകാലത്തേക്ക് തുടരുക എന്നത്. ഇതോടൊപ്പം നിക്ഷേപ ലക്ഷ്യത്തിന് അടുത്തെത്തിയാലും പണം പിന്‍വലിക്കാതിരിക്കുരിക്കുന്നതും അപകട സാധ്യതയുള്ള കാര്യമാണ്.

ദീര്‍ഘകാല ആവശ്യത്തനായുള്ള ഫണ്ട് നേരത്തെ പിന്‍വലിക്കുക എന്നതും നിക്ഷേപത്തിലെ തുടക്കക്കാർ വരുത്തി വെയ്ക്കുന്ന തെറ്റുകളാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങൾ എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ സാധിക്കും എന്നത് ഇവയുടെ ഒരു ​ഗുണമാണ്. എന്നാൽ ഇതിന് മ്യൂച്വൽ ഫണ്ട് കമ്പനി പിഴ ഈടാക്കുന്നുണ്ട് എന്നത് പലരും അറിയാത്ത കാര്യമാണ്.

സാധാരണയായി മ്യൂച്വൽ ഫണ്ടുകൾക്ക് ലോക്-ഇന്‍ പിരിയഡില്ല. നികുതി ഇളവ് ലഭിക്കുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ക്ക് മാത്രമാണ് 3 വര്‍ഷത്തെ ലോക്-ഇന്‍ പിരിയഡുള്ളത്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങി അധിക നാള്‍ കഴിയുന്നതിന് മുന്‍പ് പിന്‍വലിക്കുകയാണെങ്കില്‍ ഇതിന് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഒരു തുക ഈടാക്കും. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഈ തുക കിഴിച്ചാണ് ലഭിക്കുക. ഇതിനെ എക്‌സിറ്റ് ലോഡ് എന്ന് പറയുന്നത്.

എക്സിറ്റ് ലോഡ്

നിക്ഷേപം ആരംഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഭാഗികമായോ പൂര്‍ണമായോ യൂണിറ്റുകള്‍ പിന്‍വലിച്ചാലാണ് എക്‌സിറ്റ് ലോഡ് ഈടാക്കുക. നേരത്തെ പിൻവലിക്കലിനുള്ള ഒരു പെനാള്‍ട്ടിയാണിത്. സമയ പരിധി ഓരോ സ്‌കീമിന് അനുസരിച്ചും വ്യത്യസ്തമായിരിക്കും. നിക്ഷേപം ആരംഭിച്ച ദിവസം മുതലാണ് സമയ പരിധി കണക്കാക്കുക.

ലിക്വിഡ് ഫണ്ടുകളില്‍ പൊതുവെ എന്‍ട്രി, എക്‌സിറ്റ് ലോഡുകളില്ല. നിക്ഷേപകര്‍ക്ക് പണം ആവശ്യമുള്ള സമയം യൂണിറ്റുകള്‍ റെഡീം ചെയ്യാനും തൊട്ടടുത്ത ദിവസം പണം ബാങ്ക് അക്കൗണ്ടിലെത്തുകയും ചെയ്യും. ഇക്വിറ്റി ഫണ്ടുകളില്‍ 12 മാസത്തിന് മുൻപ് പിൻവലിച്ചാൽ 1 ശതമാനം എക്‌സിറ്റ് ലോഡ് എന്ന തരത്തിലാണ് പൊതുവെ എക്സിറ്റ് ലോഡ് ഈടാക്കുന്നത്. ഇത് സ്മീകള്‍ അനുസരിച്ചും അസറ്റ് മാനേജ്മെന്റ് കമ്പനികൾ അനുസരിച്ചും വ്യത്യാസപ്പെടും.

എങ്ങനെ എക്‌സിറ്റ് ലോഡ് കണക്കാക്കും

50,000 രൂപ ഒറ്റ തവണയായി മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിച്ചൊരാളുടെ ഉദാഹരണമെടുക്കാം. 2021 ഒക്ടോബര്‍ 1ന് നിക്ഷേപം ആരംഭിച്ച അദ്ദേഹത്തിന്റെ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ 1 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡാണ് ഈടാക്കുന്നത്. 20 രൂപ നെറ്റ് അസറ്റ് വാല്യു ഉണ്ടായിരുന്ന ഫണ്ടില്‍ നിന്ന് 2,500 യൂണിറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 2022 ഓഗസ്റ്റില്‍ അദ്ദേഹം പകുതി യൂണിറ്റുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഈ സമയത്ത് നെറ്റ് അസറ്റ് വാല്യു 25 രൂപയായിരുന്നു.

ഇതുപ്രകാരം ലഭിക്കേണ്ട തുക 1250*25= 31,250 രൂപയാണ്. 1 വര്‍ഷമെന്ന പരിധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിനാല്‍ ഇവിടെ എക്സിറ്റ് ലോഡ് ഈടാക്കും. പിന്‍വലിക്കുന്ന തുകയുടെ 1 ശതമാനമാണ് എക്‌സിറ്റ് ലോഡ് വരുന്നത്. 31,250 രൂപയുടെ 1 ശതമാനമായ 312.50 രൂപ എക്സ്റ്റ് ലോഡായി നല്‍കണം. ഇതു കിഴിച്ച് 31,250 312.50 = 30,937.5. രൂപയാണ് ലഭിക്കുക.

എസ്ഐപിയിൽ എക്സിറ്റ് ലോഡ് എങ്ങനെ കണക്കാക്കും

എന്നാല്‍ എസ്‌ഐപി നിക്ഷേപം നടത്തുന്നൊരാള്‍ക്ക് വ്യത്യസ്ത രീതിയിലാണ് എക്‌സിറ്റ് ലോഡ് ഈടാക്കുക. ഓരോ എസ്‌ഐപിയും വ്യത്യസ്ത നിക്ഷേപമായി കണക്കാക്കി ഇതിന് അനുസരിച്ച് എക്‌സിറ്റ് ലോഡും കണക്കാക്കും. ഏപ്രില്‍1, മേയ് 1, ജൂണ്‍ 1, ജൂലായ് 1 തീയതികളില്‍ 25,000 രൂപ വീതം എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാളാരുടെ ഉദാഹരണമെടുക്കാം. 20 രൂപ നെറ്റ് അസറ്റ് വാല്യുവുള്ള ഫണ്ടിൽ നിന്ന് ഓരോ മാസത്തിലും 500 യൂണിറ്റുകള്‍ വീതമാണ് അദ്ദേഹത്തിന് ലഭിച്ചത്.

12 മാസത്തിനുള്ളിൽ പിൻവലിച്ചാൽ 1 ശതമാനമാണ് ഇവിടെയും എക്സിറ്റ് ലോഡ് ഈ നിക്ഷേപം നിക്ഷേപം ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം അതായത് മേയ് 15ന് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് മാത്രമെ എക്‌സിറ്റ് ലോഡ് ഒഴിവാകുകയുള്ളൂ. ജൂണ്‍, ജൂലായ് മാസങ്ങളിലെ നിക്ഷേപത്തിന് എക്‌സിസ്റ്റ് ലോഡ് നല്‍കേണ്ടി വരും.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Mutual Fund Units Can Be Withdraw At Any Time But AMC Levied Exit Load On It; Details

Mutual Fund Units Can Be Withdraw At Any Time But AMC Levied Exit Load On It; Details, Read In Malayalam

Story first published: Saturday, December 17, 2022, 13:14 [IST]



Source link

Facebook Comments Box
error: Content is protected !!