കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി: മന്ത്രി പി രാജീവ്‌

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്‌ > സംരംഭകർക്ക്‌ നിയമ പിന്തുണയുൾപ്പെടെയുള്ള നൽകിയതിലൂടെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. കിനാലൂർ കെഎസ്‌ഐഡിസി ഇൻഡസ്‌ട്രിയൽ പാർക്കിൽ ക്രേസ്‌ ബിസ്‌കറ്റ്‌ ഫാക്ടറി ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

ഒരുവർഷം ഒരുലക്ഷം സംരംഭം എന്ന ലക്ഷ്യത്തിൽ തുടങ്ങിയ പദ്ധതി എട്ട്‌ മാസം പിന്നിട്ടപ്പോഴേക്ക്‌ 1,06,380 പുതിയ സംരംഭങ്ങളായി. വ്യവസായ വളർച്ചക്ക്‌ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ വിജയമാണിത്‌. 50 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായമാണെങ്കിൽ മൂന്ന്‌ വർഷത്തേക്ക് ഒരു അനുമതിയുമില്ലാതെ പ്രവർത്തിപ്പിക്കാമെന്ന നിയമം കൊണ്ടുവന്നു. അതിന്‌ മുകളിലാണ്‌ തുകയെങ്കിൽ  ഒരാഴ്ചക്കുള്ളിൽ  അനുമതി ലഭിക്കും.

സംരംഭകരുടെ പരാതി പരിഹരിക്കാനും നിയമമുണ്ട്‌. പരാതി സമയത്ത്‌ പരിഹരിച്ചിലെങ്കിൽ ഉദ്യോഗസ്ഥർക്ക്‌ പിഴ ഈടാക്കുന്ന വിധമാണത്‌. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നിയമനിർമാണം നടത്തിയാണ്‌ വ്യവസായ മുന്നേറ്റത്തിലേക്ക്‌  കേരളം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!