ബിയര്‍ കുടിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത, അടിഭാഗത്ത് കൊഴുപ്പ് പോലെ മാലിന്യം, പരാതി

Spread the loveകുഞ്ചിത്തണ്ണി: ഇടുക്കി കുഞ്ചിത്തണ്ണിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ കാലാവധി കഴിഞ്ഞ ബിയര്‍ വിറ്റതായി പരാതി. പത്തോളം പേരാണ് ഔട്ട്‌ലെറ്റില്‍ നിന്നും കാലാവധി കഴിഞ്ഞ ബിയര്‍ വിറ്റെന്ന പരാതിയുമായി രംഗത്ത് വന്നത്. ഇവിടെ നിന്നും ബിയര്‍ വാങ്ങി കുടിച്ച ചിലര്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അര്‍ധ വാര്‍ഷിക കണക്കെടുപ്പ് ദിവസമായിരുന്ന വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഔട്ട്‌ലെറ്റ് അടച്ചത്. വൈകിട്ട് 7 മുതല്‍ തുടര്‍ച്ചയായ 5 ദിവസം പിന്നീട് അവധിയായിരുന്നു. അതിനാല്‍ തന്നെ വെള്ളിയാഴ്ച വന്‍ തിരക്കാണ് ഔട്ട്‌ലെറ്റില്‍ അനുഭവപ്പെട്ടത്. അന്ന് വൈകിട്ട് 5 മണിക്ക് ശേഷം ബിയര്‍ വാങ്ങിയവര്‍ക്കാണ് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ജീവനക്കാര്‍ മനപ്പൂര്‍വ്വം ഉപയോഗശൂന്യമായ ബിയര്‍ നല്‍കുകയായിരുന്നുവെന്നാണ് ഉപയോക്താക്കളുടെ ആരോപണം.

ദുരൂഹതകൾ നിറഞ്ഞ ചിന്നമ്മയുടെ കൊലപാതകം, അതേ വീട്ടിൽ ജോർജും മരിച്ച നിലയിൽ, മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം

Read Latest Local News and Malayalam News

ബിയര്‍ കുപ്പികളുടെ അടിഭാഗത്ത് കൊഴുപ്പുപോലെ മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് 11ന് നിര്‍മിച്ച ബിയറിന്റെ കാലാവധി 2022 സെപ്റ്റംബര്‍ 7ന് അവസാനിച്ചതാണ്. ഉപയോഗ ശൂന്യമായ ബിയര്‍ വിറ്റതിനെതിരെ ഉപഭോക്ത ഫോറം അടക്കം വിവിധ ഇടങ്ങളില്‍ പരാതി നല്‍കനൊരുങ്ങുകയാണ് ബിയര്‍ വാങ്ങിയവര്‍

‘യാത്രക്കാരാണ് ആശ്രയം’ .. പ്രതിജ്ഞ ചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാര്‍Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!