വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് വീടുകയറി യുവാക്കളുടെ ആക്രമണം; പിന്നീട് സംഭവിച്ചത്!!

Spread the love


Idukki

oi-Jithin Tp

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞ് വീട് കയറി യുവാക്കളുടെ ആക്രമണം. ഇടുക്കിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൈലാസം മുളകുപാറയില്‍ മുരുകേശന്‍ (32), വിഷ്ണു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹം ക്ഷണിക്കാത്തതിന്റെ വിരോധത്തിലാണ് ഇവര്‍ കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. മുരുകേശനും വിഷ്ണുവും സേനന്റെ ഭാര്യ ലീലയെയും മകന്‍ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു എന്നാണ് പരാതി.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു ആക്രമണം എന്നാണ് പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം നടന്നത്. യുവതിയുടെ സഹപാഠികളും സമീപവാസികളുമാണ് മുരുകേശനും വിഷ്ണുവും.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

എന്നാല്‍ വിവാഹത്തിന് മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ല എന്ന കാരണത്താലാണ് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയത് എന്ന് പൊലീസ് പറയുന്നു. യുവതിയുടെ വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചെത്തിയ സഹോദരങ്ങള്‍ കൂടിയായ മുരുകേശനും വിഷ്ണുവും ആക്രമിക്കുകയായിരുന്നു.

‘ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം… അത് തല്ലിക്കെടുത്തിയേ തീരൂ…’ പ്രകാശ് ബാരെ

ഇവര്‍ വീടിന്റെ ജനാലയും കതകും അടിച്ചു തകര്‍ത്തു. പക്ഷാഘാതം വന്നു കിടപ്പിലാണ് സേനന്‍. അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലീല തടയാനെത്തി. ഇതോടെ ഇവര്‍ ലീലയേയും ആക്രമിക്കുകയായിരുന്നു.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

ആക്രമണത്തില്‍ പരിക്കേറ്റ ലീലയെയും അഖിലിനെയും സമീപവാസികളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞ് വെക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കോടതിയില്‍ ഹാജരാക്കിയ മുരുകേശനേയും വിഷ്ണുവിനേയും റിമാന്‍ഡ് ചെയ്തു. ഉടുമ്പന്‍ചോല എസ് എച്ച് ഒ അബ്ദുല്‍ ഖനി, എ എസ് ഐ ബെന്നി, സി പി ഒ ടോണി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Idukki: youths attacked family for not being invited to a weddingSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!