എല്ലാവരേയും പോലെ ഞാനും അവന്റെ കാലില്‍ വീഴുമെന്ന് കരുതി; രാജേഷ് ഖന്നയെക്കുറിച്ച് കാമുകി

Spread the love


Thank you for reading this post, don't forget to subscribe!

തന്റെ മറ്റ് ആരാധികമാരെ പോലെ താനും രാജേഷിന്റെ കാല്‍ക്കല്‍ വീഴണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ താനതിന് തയ്യാറായിരുന്നില്ലെന്നുമാണ് അഞ്ജു പറഞ്ഞത്. ”അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുന്ന മറ്റുള്ളവരെ പോലെ തന്നെ ഞാനും ആരാധിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എനിക്കതിന് സാധിക്കില്ലായിരുന്നു. എനിക്ക് അദ്ദേഹം ജതിനോ ജസ്റ്റിനോ ആണ്. ഞാന്‍ ഇഷ്ടപ്പെടുന്നയാള്‍. അല്ലാതെ രാജേഷ് ഖന്ന എന്ന സൂപ്പര്‍ സ്റ്റാറല്ല” അഞ്ജു പറയുന്നു.

Also Read: വിമലിനെ ഫ്ലാറ്റിൽ കയറ്റിയതിന് പൊലീസ് സ്റ്റേഷൻ വരെ കയറേണ്ടി വന്നു; ആദ്യം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി!: ജിസ്മ

അഞ്ജുവും ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങുന്ന സമയമായിരുന്നു അത്. എന്നാല്‍ അഞ്ജുവിന്റെ അഭിനയത്തിന് എതിരായിരുന്നു രാജേഷ് ഖന്ന. രാജേഷിന് വേണ്ടിയാണ് താന്‍ അഭിനയം ഉപേക്ഷിച്ചതെന്നാണ് അഞ്ജു പറയുന്നത്.

‘എനിക്ക് പറ്റുന്നത് പോലൊക്കെ എന്റെ വ്യക്തിത്വത്തെ ഞാന്‍ മാറ്റിയിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പക്കാനായിരുന്നു എല്ലാം. നന്നായി പ്രതിഫലം കിട്ടിയിരുന്ന സമയത്ത് തന്നെ അദ്ദേഹം വേണ്ടെന്ന് പറഞ്ഞതിനാല്‍ ഞാന്‍ മോഡലിംഗ് നിര്‍ത്തിയിട്ടുണ്ട്” എന്നാണ് അഞ്ജു പറയുന്നത്.

ബന്ധന്‍ എന്ന സിനിമയില്‍ രാജേഷ് ഖന്നയും അഞ്ജുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. മുംതാസായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ താനും അഞ്ജുവും തമ്മില്‍ വഴക്കിട്ടതായി പിന്നീട് 1991 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ രാജേഷ് വെളിപ്പെടുത്തുന്നുണ്ട്.

”ഞങ്ങള്‍ക്കിടയില്‍ എന്തോ അടിയുണ്ടായി. ഇതോടെ പ്രൊഫഷണലല്ലാത്ത വിധം ഞങ്ങള്‍ പെരുമാറി. ഞാന്‍ ഡയലോഗ് പറയുമ്പോള്‍ അവള്‍ മറ്റെവിടേക്കെങ്കിലും നോക്കും. അവള്‍ ഡയലോഗ് പറയുമ്പോള്‍ ഞാനും” എന്നാണ് ഖന്ന പറയുന്നത്. തങ്ങളുടേത് തീര്‍ത്തും ബാലിശമായ വഴക്കായിരുന്നുവെന്നും രാജേഷ് ഖന്ന പറയുന്നുണ്ട്.

”ചിത്രീകരണ തീരുന്നത് വരെ ആ അടി തുടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് നിര്‍മ്മാതാവിന് മനസിലാകുന്നുണ്ടായിരുന്നില്ല. സത്യത്തില്‍ ഞങ്ങള്‍ക്കും. അല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ കുട്ടികളെ പോലെ പെരുമാറില്ലായിരുന്നു. തീര്‍ത്തും ബാലിശമായിരുന്നു” താരം പറയുന്നു.

എന്നാല്‍ ഈ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. അധികം വൈകാതെ ഇരുവരും പിരിഞ്ഞു. പിന്നീടാണ് രാജേഷ് ഖന്ന നടി ഡിംപിള്‍ കപാഡിയയുമായി പ്രണയത്തിലാകുന്നത്. 1973 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിന് പിന്നാലെ തന്നെ ഡിംപിള്‍ അഭിനയത്തോട് വിട പറഞ്ഞു. എന്നാല്‍ 1982 ല്‍ ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് ഡിംപിള്‍ വീണ്ടും അഭിനയത്തിലേക്ക് എത്തുകയും ചെയ്തു.

രാജേഷ് ഖന്നയ്ക്ക് വേണ്ടിയായിരുന്നു ഡിംപിള്‍ അന്ന് സിനിമ വേണ്ടെന്ന് വച്ചത്. ഇത് തന്നെയായിരുന്നു പിന്നീട് ഇരുവരും പിരിയാനുള്ള കാരണമായി മാറിയതും. ഡിംപിളിന്റേയും രാജേഷ് ഖന്നയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയെങ്കിലും അഭിനയത്തില്‍ ശോഭിക്കാന്‍ ട്വിങ്കിളിനായില്ല. എന്നാല്‍ എഴുത്തുകാരിയെന്ന നിലയില്‍ വിജയം നേടാനായി.



Source link

Facebook Comments Box
error: Content is protected !!