സർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി, വില്ലേജ് ഓഫീസര്‍ പിടിയില്‍

Spread the love


Idukki

oi-Nikhil Raju

ഇടുക്കി: ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. സർട്ടിഫിക്കറ്റിനായി 3,000 രൂപയായിരുന്നു വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്

ആദ്യം 500 രൂപ നൽകിയ പരാതിക്കാരൻ 2500 രൂപ പിന്നീട് നൽകാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വിജിലസിൽ പരാതി നൽകി.
പിന്നാലെയാണ് 2500 രൂപയുമായി വില്ലേജ് ഓഫിസറുടെ അടുത്ത് ചെന്നത്.

2,500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം സ്ഥലത്തത്തുകയും വില്ലേജ് ഓഫിസറെ കയ്യോടെ പിടികൂടുകയുമായിരുന്നു.പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് ഉള്ളില്‍ കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രമോദ് കുമാറിനെ റിമാന്റ് ചെയ്തു

ഇന്‍സ്റ്റാഗ്രാമില്‍ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു, 22കാരന്‍ ആത്മഹത്യ ചെയ്തു

പ്രണയം നടിച്ച് പീഡനം, ഇടുക്കിയിൽ 2 പേർ അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളെയും സുഹൃത്തും പോലീസ് പിടിയിൽ. വെള്ളയാംകുടി സ്വദേശികളായ ഗോകുൽ, മെബിൻ എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

ഒന്നാം പ്രതി ഗോകുലും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 26 ന് ഗോകുൽ ആളൊഴിഞ്ഞ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. ഇവിടെ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കാര്യ തിരക്കിയതോടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
തുടർന്ന് ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകി. ഗോകുലിനെ ചെറുതോണിയിൽ നിന്നും സുഹൃത്ത് മെബിനെ വീട്ടിൽ നിന്നും പിടികൂടി.ബലാൽസംഗം പോക്സോ എന്നീ വകുപ്പുകളാണ് ഗോകുലിനെതിരെ ചുമത്തിയിരിക്കുന്നത്.

പീഡനത്തിന് സൗകര്യമൊരുക്കിയ മെബിൻറെ പേരിലും പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവർ മറ്റേതെങ്കിലും പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

നീലച്ചിത്ര താരങ്ങള്‍ അഭിനയം നിര്‍ത്തുന്നു; ഗുരുതര ലൈംഗിക രോഗം; യൂറോപ്പില്‍ വ്യാപനമെന്ന് റിപ്പോര്‍ട്ട്

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

idukki konnathady village officer caught by vigilance for demanding bribe to issue certificate accused send to remand

Story first published: Thursday, September 29, 2022, 18:02 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!