മഞ്ഞിൽ പുതഞ്ഞ മലനിരകൾ, കണ്ണകലെ ഇടുക്കി ഡാമിന്റെ കാനന സൗന്ദര്യം, സഞ്ചാരികളുടെ മനം കവർന്ന് കാൽവരിമൗണ്ട്, വീഡിയോ കാണാം

Spread the love


കട്ടപ്പന: ലോകപ്രസിദ്ധമായ ആർച്ച് ഡാമായ ഇടുക്കിയുടെ ചുവട് പിടിച്ചാണ് കാൽവരിമൗണ്ടും പ്രശസ്തിയുടെ മലകയറിയത്. അധികമാരും ശ്രദ്ധിക്കാതെ കിടന്ന കാൽവരി മൗണ്ട് മലനിരകൾ ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങളുടെ നയനാനന്ദകരമായ കാഴ്ചകളാണ് ശ്രദ്ധയാകർഷിക്കുന്നത്. ചെറുതും വലുതുമായ ഇരിപ്പിടങ്ങൾ പോലുള്ള പാറകളും പുൽമേടുകളും നിറഞ്ഞ മലനിരകളാണ് ഇവിടെത്തെ ഭൂപ്രകൃതി. കൺമുന്നിലായി സമ്പുഷ്ടമായ വനങ്ങൾക്ക് മധ്യത്തിലായി ഇടുക്കി ഡാമിൽ നിന്നുള്ള ജലാശയം.

Also Read: ജോലി മൈക്കാട് പണി; ഡോക്ടറെന്ന് പറഞ്ഞ് യുവാവ് തട്ടിയത് ലക്ഷങ്ങള്‍; പണം പിരിക്കുന്നത് ഭാര്യയും കാമുകിയും ചേര്‍ന്ന്… ഇത് അനീഷിന്റെ സിനിമ കഥയെ വെല്ലുന്ന ജീവിതം

ദ്വീപുകൾ പോലെ പലയിടത്തും ജലാശങ്ങൾ കേറിയിറങ്ങി കിടക്കുന്നു. ഉച്ചവെയിലിന്റെ രൂക്ഷതയിലും കുളിര് പകരുന്ന കാറ്റ്. ഇങ്ങനെ കാൽവരി മൗണ്ടിനെ സഞ്ചാരികളുടെ പ്രിയങ്കരിയാക്കാൻ കാരണങ്ങളേറെയാണ് ഇരുവശവും വേലിക്കെട്ടിത്തിരിച്ച ഉദ്യാനത്തിന് നടുവിലൂടെയാണ് വ്യൂ പോയിന്റിലേയ്ക്ക് പോകുന്നത്. വിവിധങ്ങളായ വർണ പുഷ്പങ്ങളാണ് ഇരുവശങ്ങളിലുമായി പൂവിട്ട് നിൽക്കുന്നു. ഇവയ്ക്ക് സമീപത്തായി ഇരുന്ന് വിശ്രമിക്കുന്നതിനുള്ള ചാരു ബഞ്ചുകളും ഉണ്ട്.

Also Read: എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ

ചെറുതോണി- കട്ടപ്പന റൂട്ടിൽ ഇടുക്കി ഡാം ടോപ്പ് പിന്നിട്ട് കുറച്ച് കിലോമീറ്റർ മുന്നോട്ട് പോയാൽ കാൽവരി മൗണ്ടെത്തും. മലമുകളിൽ ജില്ലാ ടൂറിസം കേന്ദ്രത്തിന്റെ കവാടത്തിന് സമീപത്തായി പാർക്കിംഗ് കേന്ദ്രങ്ങളും ഉണ്ട്. ജില്ലാ ടൂറിസം കേന്ദ്രത്തിന്റെ ഓഫീസിൽ നിന്നുള്ള പാസ് മുഖേനെയാണ് അകത്ത് പ്രവേശിപ്പിക്കുന്നത് ഒരാൾക്ക് 25 രൂപയാണ് ഈടാക്കുന്നത്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam NewsSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!