IPL 2023: ഇവരെ വാങ്ങണോ? 10 കോടി റെഡിയാക്കി വയ്ക്കൂ! ആരൊക്കെ എന്നറിയാം

Spread the love
Thank you for reading this post, don't forget to subscribe!

സാം കറെന്‍

ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ ലേലത്തില്‍ ഫ്രാഞ്ചൈസികളുടെയെല്ലാം നോട്ടപ്പുള്ളിയായിരിക്കും. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ മെഗാ ലേലത്തില്‍ നിന്നും കറെന്‍ പിന്‍മാറിയിരുന്നു.

IPL 2023: 2022ല്‍ ഫൈനലില്‍ വീണു, ലേലത്തില്‍ ഇവര്‍ വന്നാല്‍ സഞ്ജൂസ് ആര്‍മി കപ്പടിക്കും!

ഇത്തവണ പൂര്‍വ്വാധികം ശക്തിയോടെ താരം തിരിച്ചെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ കറെന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ ബൗളര്‍ കറെനായിരുന്നു. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലെ പ്രകടനം ഏറെ കൈയടി നേടുകയും ചെയ്തു. ആറു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് ഇംഗ്ലീഷ് യുവതാരം കൊയ്തത്. 6.52 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.

10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതായിരുന്നു ഏറ്റവും മികച്ച പ്രകടനം.പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ഇതോടെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ലോകകപ്പിലെ പ്രകടനമാണ് കറെന്റെ താരമൂല്യം വര്‍ധിപ്പിച്ചിരിക്കുന്നത്.

നിക്കോളാസ് പൂരന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട താരമാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍.

ടി20 ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാള്‍ കൂടിയായ അദ്ദേഹത്തെ എസ്ആര്‍എച്ച് കൈവിട്ടത് പലരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയതാണ് പൂരന് തിരിച്ചടിയായത്.

Also Read: ഐപിഎല്ലിനു വേണ്ടാത്തവര്‍ക്ക് പിഎസ്എല്ലില്‍ വന്‍ ഡിമാന്‍റ് ! അറിയാം

പക്ഷെ അദ്ദേഹത്തെ എഴുതിത്തള്ളാന്‍ കഴിയില്ല. ഫോമിലേക്കുയര്‍ന്നാല്‍ പൂരനെ പിടിച്ചുനിര്‍ത്തുക ദുഷ്‌കരം തന്നെയാണ്. അടുത്തിടെ കഴിഞ്ഞ അബുദാബി ട10 ലീഗില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനെ കിരീടത്തിലേക്കു നയിച്ച ശേഷമാണ് പൂരന്റെ വരവ്. ടൂര്‍ണമെന്റില്‍ ഒരുപാട് റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

ബെന്‍ സ്‌റ്റോക്‌സ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ലേലത്തില്‍ വന്‍ തുക ലഭിക്കുമെന്ന് ഉറപ്പുള്ള മറ്റൊരു താരം. സ്‌റ്റോക്‌സ് ഏതു ടീമിനും മുതല്‍ക്കൂട്ടാവുന്ന താരമാണ്. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും സ്റ്റോക്‌സിനു കളിക്കാനായിരുന്നില്ല.

ഐപിഎല്ലില്‍ നേരത്തേ ലേലത്തിന്റെ ഭാഗമായപ്പോള്‍ 10 കോടിക്കു മുകളില്‍ ലഭിച്ച താരമാണ് അദ്ദേഹം. ഇത്തവണയും അതില്‍ മാറ്റമുണ്ടാവില്ല.

പഴ്‌സില്‍ കൂടുതല്‍ തുക ബാക്കിയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ ലേലത്തില്‍ എന്തു വില കൊടുത്തും സ്റ്റോക്‌സിനെ സ്വന്തമാക്കാന്‍ ശ്രമിക്കും.



Source by [author_name]

Facebook Comments Box
error: Content is protected !!