ദേ…വീട്ടുമുറ്റത്തൊരു എയര്‍ഇന്ത്യ ഫ്‌ളൈറ്റ്, മുകളില്‍ കയറി യാത്ര ചെയ്യാം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

Spread the love


image credit: manorama news

എല്ലാ സാധനങ്ങളും സജ്ജീകരിച്ചതിന് ശേഷം വെറും എട്ട് മണിക്കൂര്‍ കൊണ്ടാണ് ഈ വിമാനം നിര്‍മ്മിച്ചെടുത്തതെന്ന് പ്രിന്‍സ് പറയുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച് വൈകീട്ട് ആറരയാകുമ്പോഴേക്കും വിമാനത്തിന്റെ പണിതീര്‍ത്തു. എയര്‍ ഇന്ത്യയുടെ എയര്‍ബസ് 116 ന്റെ മാതൃകയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.

Viral Video: ഇതാണ് പൂളിലെ ‘ഗര്‍ബ’, ഇത്രയ്ക്കും വേണ്ടായിരുന്നെന്ന് സോഷ്യല്‍ മീഡിയ, പരിഹാസം

കുട്ടികള്‍ക്ക് വിമാനത്തിന്റെ മുകളില്‍ കയറി ഇരുന്ന് സഞ്ചരിക്കാവുന്ന രീതിയിലാണ് മോഡല്‍ സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്തിന്റെ മോഡല്‍ വേണമെന്ന് നെടുങ്കണ്ടത്തെ സര്‍ക്കാര്‍ സ്‌കൂളാണ് ആവശ്യപ്പെട്ടത്. പിന്നീട് പണി തീര്‍ന്നപ്പോഴാണ് ഈ ഭീമന്‍ വിമാനത്തിന്റെ മോഡലായത്. ആകെ നിര്‍മ്മാണ ചെലവ് വെറും 20000 രൂപ മാത്രമാണ്

image credit: manorama news

തമിഴ്‌നാട്ടിലെ ആക്രിക്കടയിലെ സാധനങ്ങള്‍ ചേര്‍ത്തുവച്ചാണ് വിമാനം നിര്‍മ്മിച്ചത്. വിമാനത്തിന്റെ പണി തീര്‍ന്നപ്പോള്‍ ആളുകളില്‍ കൗതുകയും ആശ്ചര്യവും നിറഞ്ഞു. കൂടാതെ ഇത് നിര്‍മ്മിച്ചെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!