ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്ന് പറഞ്ഞ് റെസ്റ്റോറന്റില്‍ അക്രമം; സംഭവം ഇടുക്കിയില്‍

Spread the love


Idukki

oi-Jithin Tp

ഇടുക്കി: ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞ് റെസ്റ്റോറന്റില്‍ യുവാക്കളുടെ അക്രമം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം രാമക്കല്‍മേട്ടിലാണ് സംഭവം. രാമക്കല്‍മേട് സയണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് ഫ്രൈഡ് റൈസില്‍ ചിക്കമന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.

ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സംഘത്തില്‍ ഒരാള്‍ ചിക്കന്‍ കുറവാണ് എന്ന് പറഞ്ഞ് കഴിച്ച് കൊണ്ടിരുന്ന പ്ലേറ്റ് അടിച്ച് പൊട്ടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിക്കാണ് സംഭവം. അഞ്ചംഗ സംഘമാണ് സംഘര്‍ഷമുണ്ടാക്കിയത്.

ഒന്നര മണിക്കൂറോളം സംഘം റെസ്‌റ്റോറന്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്നും കൂടുതല്‍ ചിക്കന്‍ സെപ്പറേറ്റ് വേണമെന്നും സംഘത്തിലൊരാള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയും

റെസ്റ്റോറന്റിലെ ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. ചോദ്യം ചെയ്ത റിസോര്‍ട്ട് ജീവനക്കാരന്‍ അനു മാത്യുവിന്റെ കൈ പിടിച്ച് തിരിക്കാനും മര്‍ദ്ദിക്കാനും അക്രമി സംഘം ശ്രമിച്ചു. അതിനിടെ പ്ലേറ്റ് ചില്ലുകള്‍ കൊണ്ട് സംഘത്തില്‍ ഒരാളുടെ കൈക്ക് പരിക്കേറ്റു.

‘സിപിഎം പറഞ്ഞത് കോണ്‍ഗ്രസ് കേട്ടോ?’; യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി, പിന്നില്‍ യെച്ചൂരി?

സംഭവത്തില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല നല്‍കിയത് എന്നും അതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുക മാത്രമാണ് ചെയ്തത് എന്നുമാണ് ആരോപണ വിധേയരായ യുവാക്കള്‍ പറയുന്നത്.

കണ്ണിന് തീരെ കാഴ്ചയില്ല, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്; ‘പൊതുസ്ഥലത്ത് പ്രവേശിപ്പിക്കരുത്’

റെസ്റ്റോറന്റിലെ ടേബിള്‍ തകര്‍ത്തിട്ടില്ല എന്നും പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കും എന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Idukki: chicken in the fried rice was too low, youth make clash in restaurantSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!