എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ഇടുക്കിക്കാരി

Spread the love


Idukki

oi-Nikhil Raju

അച്ഛൻ ബൈജുവാണ് വീഡിയോ പകർത്തിയത്. തുടർന്ന് ഫാമിലി ഗ്രൂപ്പിലിട്ട വീഡിയോ ബന്ധുക്കളാണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.

ബൈജുവിന് അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതിൽ നാലാമതാണ് ലിസ് മേരി. യു.കെയിൽ കുടുംബത്തോടൊപ്പമാണ് അക്കൗണ്ടന്റായ ബൈജുവിന്റെ താമസം. ഭാര്യ ദീപ യു.കെയിൽ നഴ്‌സാണ്.

‘ദൈവത്തിന് സമാനമാണ് ബ്രിട്ടണിൽ രാജ്ഞിയെന്ന് പറഞ്ഞാൽ. സ്‌കൂളിൽ അങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതാകാം രാജ്ഞിയുടെ മരണത്തിൽ കുഞ്ഞിന് ഇത്രയേറെ ദുഃഖം തോന്നാൻ കാരണമെന്ന്’ അച്ഛൻ ബൈജു പറയുന്നു. 24 ന്യൂസിനോടായിരുന്നു ബൈജുവിന്റെ പ്രതികരണം

21 വര്‍ഷങ്ങള്‍ ശേഷം രാംശങ്കര്‍ താടി വടിച്ചു, ആഗ്രഹം നടത്തിക്കൊടുത്ത മുഖ്യമന്ത്രിക്ക് നന്ദിയും

‘ഇവിടുത്തെ സമയം 6.30 ഓടെയാണ് രാജ്ഞി മരിച്ചെന്ന വാർത്ത അറിയുന്നത്. ഓഫിസിൽ നിന്ന് വരികയായിരുന്നു അപ്പോൾ. വീട്ടിലെത്തി ടി.വിയിൽ വാർത്ത വച്ചുകൊണ്ടിരുന്നപ്പോഴാണ് മകൾ ഇത് കണ്ടത്. അവൾ പൊട്ടിക്കരഞ്ഞു. ഉറ്റവർ മരിച്ച വിഷമമായിരുന്നു അവൾക്ക്. ഇത് കണ്ട് കൗതുകം തോന്നിയാണ് വിഡിയോ പകർത്തിയത്. നാട്ടിലെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമാണ് വിഡിയോ അയച്ചത്. അവരാണ് ഫാമിലി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും പ്രാദേശിക ഗ്രൂപ്പിലുമെല്ലാം വിഡിയോ പങ്കുവച്ചത്’- ബൈജു പറഞ്ഞു.

ഈ മാസം 28ാം തിയതിയായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു.

വ്യാഴാഴ്ച രാവിലെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.

ദാവണി അഴകിൽ കൃഷ്ണ പ്രഭ…. സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

idukki native seven year old girl liz mary cried watching britain queen elizabeth death news

Story first published: Sunday, September 11, 2022, 22:31 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!