IPL 2023: ഇവര്‍ക്കെന്തിന് ലേലം? അല്ലാതെ തന്നെ കിടു ടീം! കൂട്ടത്തില്‍ റോയല്‍സും

Spread the love
Thank you for reading this post, don't forget to subscribe!

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ഇപ്പോള്‍ തന്നെ ശക്തമായ നിരയുള്ള ഒരു ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണിലെ റണ്ണറപ്പായിരുന്നു റോയല്‍സ്. സീസണില്‍ അവരുടെ ഒരേയൊരു പ്രശ്‌നം ടീം ബാലന്‍സിന്റെ കാര്യത്തിലായിരുന്നു.

എന്നാല്‍ ബിസിസിഐ പുതിയ ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടു വന്നതോടെ അതു പരിഹരിച്ചിരിക്കുകയാണ്. നല്ലൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറെ മാത്രമേ റോയല്‍സിനു ആവശ്യമുള്ളൂ. കപ്പടിക്കാന്‍ ആ ടീമിനു കഴിയും.

നിലനിര്‍ത്തിയവരെ വച്ചുള്ള റോയല്‍സ് ഇലവന്‍

യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, ദേവദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്.

Also Read: IND vs SL: ലങ്കയ്‌ക്കെതിരേ ഇവര്‍ക്ക് ഇന്ത്യന്‍ അരങ്ങേറ്റം, ആരൊക്കെയെന്നറിയാം

ഗുജറാത്ത് ടൈറ്റന്‍സ്

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ലേലമില്ലാതെ തന്നെ ശക്തമായ നിരയുള്ള മറ്റൊരു ടീം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു കഴിഞ്ഞ തവണ ജിടി സര്‍പ്രൈസ് ചാംപ്യന്‍മാരായത്.

ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയുടെ അരങ്ങേറ്റ സീസണും കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലേലത്തില്‍ ഇനി ജിടിക്കു ആവശ്യം മികച്ച ഇന്ത്യന്‍ മധ്യനിര ബാറ്റര്‍മാരെയും ഒരു വിദേശ പേസറെയുമാണ്.

നിലനിര്‍ത്തിയവരെ വച്ചുള്ള ഗുജറാത്ത് ഇലവന്‍

ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ബി സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, യാഷ് ദയാല്‍.

Also Read: ഇതാ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റര്‍മാര്‍- സ്റ്റാറായത് ജഡ്ഡു, ‘ക്ലച്ച് പിടിക്കാതെ’ സഞ്ജു!

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലേലമില്ലാതെ തന്നെ ശക്തമായ ഇലവനെ ഇറക്കാന്‍ കഴിയുന്ന മൂന്നാമത്തെയും അവസാനത്തെയും ടീം. കഴിഞ്ഞ സീസണില്‍ സംഘത്തിലുണ്ടായിരുന്ന വളരെ കുറച്ചു പേരെ മാത്രമേ ആര്‍സിബി ഒഴിവാക്കിയിട്ടുള്ളൂ.

അതുകൊണ്ടു തന്നെ നല്ല കെട്ടുറപ്പുള്ള ടീമാണ് അവരുടേത്. ലേലത്തില്‍ മഹിപാല്‍ ലൊംറോറിനും ജോഷ് ഹേസല്‍വുഡിനും ബാക്കപ്പുകളെയാണ് ആവശ്യം. ലൊംറോറിന്റെ ബാക്കപ്പായി ഒരു ഇടംകൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറാണെങ്കില്‍ അതു കൂടുതല്‍ ഇംപാക്ടുണ്ടാക്കും.

നിലനിര്‍ത്തിയവരെ വച്ചുള്ള ബാംഗ്ലൂര്‍ ഇലവന്‍

ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോ്ലി, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലൊംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.



Source by [author_name]

Facebook Comments Box
error: Content is protected !!