ആയിരമല്ല, പതിനായിരമല്ല മത്തന്റെ വില 47000… ആവേശം വാനോളമെത്തിച്ച് ചെമ്മണാർ ലേലം

Spread the love


Idukki

oi-Nikhil Raju

ലേലം വിളിയുടെ ആവേശം മലയാളിക്ക് പുതുമയല്ല… തുക വിളിച്ചുയർത്തി ആവേശം വാനോളം എത്തിക്കുന്ന ലേലക്കാഴ്ചകൾ ഓണക്കാലത്തും ഉത്സവക്കാലത്തുമെല്ലാം നിറയെ കാണാറുണ്ട്. മുട്ടനാടും , പൂവൻ കോഴിയുമൊക്കെയാവും മിക്ക ലേലത്തിലെയും പ്രധാന താരങ്ങൾ. എന്നാൽ ഇത്തവണ ഇവയെ എല്ലാം കടത്തി വെട്ടിയിരിക്കുകയാണ് മലയോരത്തിന്റെ വളക്കൂറിൽ വിരിഞ്ഞ നമ്മുടെ സ്വന്തം മത്തങ്ങ.

ആയിരവും പതിനായിരവും കടന്ന് 47000 രൂപയ്ക്കാണ് മത്തങ്ങ വിറ്റ് പോയത്. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇടുക്കി ചെമ്മണാറിലാണ് രസകരമായ ഈ ലേല കാഴ്ച അരങ്ങേറിയത്. അഞ്ച് കിലോയാണ് മത്തങ്ങയുടെ തൂക്കം.

ചെറിയ തുകയിൽ ആരംഭിച്ച ലേലം വിളി ആയിരങ്ങൾ കടന്ന് പതിനായിരം എത്തിയതോടെ മത്തൻ ലേലത്തിലെ സുപ്പർസ്റ്റാറായി മാറുമെന്ന് ഉറപ്പായി. ഇതോടെ തടിച്ചു കൂടിയവർക്കും അവേശം. വിളി 20000 വും പിന്നിട്ടതോടെ അമ്പരപ്പും, ഉത്കണ്ഠയും. പക്ഷേ ആവേശപ്പോര് പെട്ടന്ന് അവസാനിപ്പിക്കാൻ ലേലം വിളിക്കാർ തയ്യാറായിരുന്നില്ല. ഓണം പൊടിപൂരമാക്കാൻ വിളി പിന്നെയും ഉയർന്നു.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു…

ഒടുവിൽ ആ വിളി വന്നു 47000 രൂപ… മറുവിളികൾ ഉയരതായതോടെ ലേലം ഉറപ്പിക്കാൻ സംഘാടകരുടെ മുന്നറിയിപ്പ്. ഒരു തരവും, രണ്ട് തരവും, മൂന്നുതരവും പറഞ്ഞ് ഉറപ്പിച്ചതോടെ 47000 രൂപയുമായി മത്തൻ ലേലത്തിലെ സുപ്പർസ്റ്റാർ. അതോടെ വിളിച്ച് ഉയർത്തിയവർക്കും കൂടി നിന്നവർക്കും ആവേശം. ഒപ്പം ഓണഘോഷ ചിലവിന് കുറ്റിപിരിച്ചിറങ്ങി നെട്ടോട്ടമോടിയ സംഘാടകർക്കും ആശ്വാസം.

ഇത് ആദ്യമായാണ് ഒരു മത്തങ്ങ ഇത്രയും തുകയ്ക് വിറ്റ് പോകുന്നതെന്ന് സംഘാടകർ പറയുന്നു. ഇടയ്ക് മഴ പെയ്തെങ്കിലും അതിനെയെല്ലാം മറികടന്ന് അവേശപ്പോര് കാണനായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. പൊന്നും വിലയ്ക്ക് സ്വന്തമാക്കിയ മത്തങ്ങയുമായി നൃത്തം ചെയതാണ് മത്തൻ സ്വന്തമാക്കിയ യുവാക്കൾ വീട്ടിലേക്ക് മടങ്ങിയത്

ഓണം തകർത്താടി കീർത്തി… സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്… കാണാം ചിത്രങ്ങൾ

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Pumpkin auction at rajakkad chemmannar Bidders took Pumpkin by rs 47000 idukki rajakkad onam celebration newsSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!