പുലി’ഗോപാലന്’ കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും; കേസെടുക്കില്ല, വനംവകുപ്പ് ധനസഹായം നല്‍കി

Spread the love


ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപ വനം വകുപ്പ് ധനസഹായം നല്‍കിയിട്ടുണ്ട്. മാങ്കുളം റേഞ്ച് ഓഫീസര്‍ ബി പ്രസാദ് ആണ് ആശുപത്രിയിലെത്തി തുക കൈമാറിയത്. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം.

തന്നെ ആക്രമിച്ച പുലിയെ വാക്കത്തി കൊണ്ടാണ് ഗോപാലന്‍ വെട്ടിക്കൊന്നത്. പുലിയുടെ മൃതദേഹ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തലക്കേറ്റ ക്ഷതമാണ് പുലിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ദേശീയ കടുവനിര്‍ണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന.

8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്

പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു. പത്ത് വയസ് പ്രായമുള്ള പെണ്‍പുലിയായിരുന്നു ചത്തത്. 40 കിലോ തൂക്കമാണ് ഇതിനുള്ളത്. 13 വര്‍ഷമാണ് പുലികളുടെ ആയുസ്. പല്ലുകള്‍ കൊഴിഞ്ഞുപോയിരുന്നു. അതിനാല്‍, ഭക്ഷണം തേടിയാണ് ഇത് ജനവാസ മേഖലയിലേക്കിറങ്ങിയത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

ആരാധകരെ ശാന്തരാകുവിന്‍… വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

പുലിയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം പാലോടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും എന്ന് മാങ്കുളം ഡി എഫ് ഒ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷ നേടുന്നതിനുള്ള മാര്‍ഗങ്ങള്‍, മുന്‍കരുതല്‍ എന്നിവയാണ് പഠിപ്പിക്കുക.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!