ബിഒബിഇഎ അഖിലേന്ത്യാ കൗൺസിൽ ദേശീയ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ജനുവരി 28, 29 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഓൾ ഇന്ത്യ കൌൺസിൽ ഓഫ് ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻസ് അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം  ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ബെഫി സെന്ററിൽ ചേർന്ന യോഗത്തിൽ ബെഫി ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ബെഫി ജില്ലാ വൈസ് പ്രസിഡന്റ് ദിലീപ് എസ് എൽ സ്വാഗതവും ജില്ലാ സെക്രട്ടറി എൻ നിഷാന്ത് നന്ദിയും പറഞ്ഞു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ, കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് എസ് ശ്രീകുമാർ ബിഒബിഇ യു സംസ്ഥാന പ്രസിഡന്റ് സതീഷ് കുമാർ, സി പി രാധാകൃഷ്ണൻ (റിട്ടയറീസ് ഫോറം), മാഹിൻ (കോൺഫെഡറേഷൻ) എന്നിവർ സംസാരിച്ചു.

സിഐടിയു ജില്ലാ സെക്രട്ടറി ജയൻ ബാബു ചെയർമാൻ ആയും ബാങ്ക് ഓഫ് ബറോഡയിൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിലീപ് എസ് എൽ ജനറൽ കൺവീനർ ആയും ഉള്ള സ്വാഗത സംഘം രൂപീകരിച്ചു. പി വി ജോസ്, ജയധരൻ നായർ, സി പി രാധാകൃഷ്ണൻ, സജീവ് ജി, കെ ഹരികുമാർ, പ്രശാന്ത് എസ് ബി എസ്, വി അനന്തകൃഷ്ണൻ, ടി ആർ രമേശ്, വി സുഭാഷ്, മാഹിൻ (കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി), ബിജുരാജ് (എൻജിഒ യൂണിയൻ (നോർത്ത്), സജീവ് (എൻജിഒ യൂണിയൻ (സൗത്ത്) എന്നിവരാണ് വൈസ് ചെയര്മാന്മാർ. നിഷാന്ത് എൻ, അനൂപ് ജി.ടി എന്നിവരാണ് ജോ.കൺവീനർമാർ.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!