അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകി പോയി; കാറിലുള്ളവര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി

Spread the love


Idukki

oi-Vaisakhan MK

പാലക്കാട്: അട്ടപ്പാടി ആനക്കട്ടി തൂവലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ഇതില്‍ കാര്‍ ഒഴുകി പോയിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് മാത്രമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

അതേസമയം കീര്‍ത്തി രാജ് ഭാര്യക്കൊപ്പം കോയമ്പത്തൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി ഇവിടെ എത്തിയതായിരുന്നു. വണ്ടി വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പാഴാണ് തൂവ ആറില്‍ രണ്ട് പേര്‍ ഒഴുക്കിേെപ്പാട്ടതായി കണ്ടത്. ഇതേ തുടര്‍ന്ന് കീര്‍ത്തി രാജ് രക്ഷാപ്രവര്‍ത്തനത്തിനും ഇറങ്ങിയിരുന്നു.

തുമ്പ ആറില്‍ രണ്ട് പേരാണ് ഒഴുക്കിപ്പെട്ടത്. ഇവരെ രക്ഷിക്കാനായിട്ടാണ് കീര്‍ത്തി രാജ് പോയത്. ഇതിന് പിന്നാലെ ആറിലെ തലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുകായിരുന്നു. ഇതോടെ കീര്‍ത്തി രാജിന്റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവായത്.

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ജലനിരപ്പ് ഉയര്‍ന്നതോടെ കീര്‍ത്തി രാജ് ഭാര്യയോട് കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മലയോര മേഖലകള്‍ അടക്കം വലിയ ആശങ്കയിലായിരുന്നു കഴിഞ്ഞ ദിവസം. മഴ കനക്കുമെന്നായിരുന്നു മുന്നറിയിപ്പിന് കാരണം. നിലവില്‍ ആറോളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

കോമോറിന്‍ തീരത്തായുള്ള ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ മഴ കനക്കാനും സാധ്യതയുണ്ട്.

നാളെ പതിനൊന്ന് ജില്ലകളിലും ഉത്രാട നാളില്‍ ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം നെടുമങ്ങാട് വിതുരയ്ക്ക് സമീപം മങ്കയത്ത് വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപാച്ചിലില്‍പ്പെട്ട് ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടിരുന്നുവെങ്കിലും, കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

33 വയസ്സുള്ള ഷാനിയക്കായി വലിയ കോഴ്‌സ് പഠിക്കുന്നതാണ്. നസ്‌റിയക്കൊപ്പം കാണാതായ ഷാനക്കായി വയസ്സില്‍ തിരഞ്ഞെടുപ്പ്. മങ്കയത്ത് വെള്ളച്ചൊട്ടത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. ഇവരെ രക്ഷിക്കുമ്പോള്‍ ജീവനുണ്ടായിരുന്നു.

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

heavy rain in attapady: car washed away, tamil nadu resident’s wife narowly escapedSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!