പേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി

Spread the love


പിന്നാലെ മെഡിക്കല്‍ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശങ്ക ദൂരീകരിച്ചു. മീനടം മെഡിക്കല്‍ ഓഫിസര്‍ ഡോ. രഞ്ജു വര്‍ഗീസും ഡോ. സൈറു ഫിലിപ്പിന്റെ കൂടെ ഉണ്ടായിരുന്നു. മെഡിക്കല്‍ സംഘം കുടുംബങ്ങളോട് വിശദമായി തന്നെ എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നല്‍കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.

’10 വര്‍ഷമായി അനുഭവിക്കുന്നു… ആത്മഹത്യ പോലും ചെയ്തവരുണ്ട്’; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

ഇതിന് ശേഷവും വിവരങ്ങള്‍ തിരക്കി മെഡിക്കല്‍ സംഘം വരുന്നുണ്ട്. ഇത് അവര്‍ക്ക് ഏറെ ആശ്വാസമായി എന്നും വളരെ പെട്ടെന്ന് നടപടി സ്വീകിച്ച മന്ത്രിയെ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാമ്പാടിയില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

‘അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..’; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

പിന്നീട് ഈ നായയെ ചത്ത നിലയില്‍ കണ്ടെത്തിയതോടെ എല്ലാവരും ആശങ്കയിലായി. നായയുടെ ജഡം പരിശോധനയ്ക്ക് അയച്ചതോടെ പേവിഷ ബാധയും സ്ഥിരീകരിച്ചത് നാട്ടുകാരിലും ഭീതി പരത്തിയിരുന്നു. പാമ്പാടി വെള്ളൂര്‍ കവലയ്ക്ക് സമീപമാണ് നായയുടെ ആക്രമണമുണ്ടായിരുന്നത്. തെരുവ് നായ വീട്ടുമുറ്റത്ത് നിന്നവരെയും വീട്ടിന് ഉള്ളിലിരുന്നവരെയും വഴിയെ നടന്ന് പോയവരെയും എല്ലാം കടിച്ച ശേഷം ഓടിപ്പോവുകയായിരുന്നു.

‘കേരളം കത്തുമ്പോള്‍ മുഖ്യന്‍ ചെണ്ടകൊട്ടുന്നു, മറ്റൊരു മഹാന്‍ കണ്ടെയ്‌നറില്‍ ഉറങ്ങുന്നു’; പരിഹസിച്ച് മുരളീധരന്‍

പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പരിശോധനയില്‍ ഇത് വ്യക്തമായതോടെ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്വീകരിച്ചിരുന്നു. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!