ആദ്യ മാസം തന്നെ മുഴുവൻ തുകയും നേടാം; കെഎസ്എഫ്ഇ 100 മാസ മൾട്ടി ഡിവിഷൻ ചിട്ടി ചേരാൻ അവസാന അവസരം

Spread the love


Thank you for reading this post, don't forget to subscribe!

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി

റെ​ഗുലർ ചിട്ടിയിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം ഡിവിഷനുള്ള ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും. സാധാരണയായി നാല് ഡിവിഷനുള്ള ചിട്ടികളാണ് നടത്തി വരുന്നത്. ദീർഘകാല ചിട്ടി ചേരുന്നൊരാൾക്ക് മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നാൽ അധിക നേട്ടങ്ങളും ലഭിക്കും.

മാസത്തിൽ ചിട്ടി വിളിക്കാൻ നാല് അവസരങ്ങളാണ് ഇതിൽ പ്രധാനം. മൂന്ന് ലേലം വിളിയും ഒരു നറുക്കുമായി നാല് അവസരങ്ങളാണ് ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. നറുക്ക് ലഭിച്ചയാൾക്ക് ചിട്ടി തുകയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കുകയും ചെയ്യും.

ചിട്ടിയുടെ 95 ശതമാനം തുകയും ലഭിക്കും. നേരത്തെ നറുക്ക് ലഭിച്ചൊരാൾക്ക് ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ വലിയ നേട്ടം സ്വന്തമാക്കാനാും. എന്നാൽ പുതിയ തീരുമാനത്തോടെ ഇതിനുള്ള സാധ്യതകൾ അടയുകയാണ്. 

Also Read: പാലം കുലുങ്ങിയാലും ഇവൻ കുലുങ്ങില്ല; നിക്ഷേപത്തിന് 9.3% വരെ ആദായം; സ്ഥിര നിക്ഷേപകർക്ക് മാറി ചിന്തിക്കാം

എന്തെല്ലാം പുതിയ മാറ്റങ്ങൾ

കെഎസ്എഫ്ഇയുടെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഡിസംബർ 15 ന് ശേഷം മൾട്ടി ഡിവിഷൻ ചിട്ടിയിൽ മാറ്റങ്ങൾ വരിയാണ്. 60 മാസത്തിന് മുകളിലുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ ഇനി ആരംഭിക്കില്ലെന്നതാണ് പ്രധാന മാറ്റാം.

15.12.2022 ന്‌ ശേഷം 20,000 രൂപയിൽ കൂടുതൽ മാസ തവണയുള്ളതും 60 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായി ചിട്ടികൾ ഇനി ആരംഭിക്കില്ല. ഇതിനാൽ 80, 100, 120 മാസ ചിട്ടികള്‍ ഇനി ആരംഭിക്കാൻ സാധിക്കില്ല. നേരത്തെ പ്രഖ്യാപിച്ച ചിട്ടികൾ ആരംഭിക്കുന്നതിന് തടസമില്ല.

Also Read: സ്ഥിരവരുമാനം വേണോ? നീക്കിവെയ്ക്കാം 200 രൂപ, കിട്ടും 50,000 രൂപ പെന്‍ഷന്‍

ഇതിനാൽ വരുന്ന മാസങ്ങളിൽ 5,000 രൂപ മാസ അടവുള്ളതും 60 മാസ കാലവധിയുള്ളതും 10,000 രൂപ മാസ അടവും 60 മാസ കാലയളവുള്ളതുമായ ഹ്രസ്വകാല, ഇടത്തരം ചിട്ടികളാണ് ഇനി ആരംഭിക്കുക. നേരത്തെ എട്ട് അവസരങ്ങളുള്ള മെ​ഗാ മൾട്ടി ഡിവിഷൻ ചിട്ടികൾ കെഎസ്എഫ്ഇ നടത്തിയിരുന്നു. 6 പേര്‍ക്ക് ലേലത്തിലൂടെയും 2 പേര്‍ക്ക് നറുക്കിലൂടെയും ചിട്ടി തുക ലഭിക്കുന്ന ചിട്ടികൾ ഇനി നടത്തില്ല. 4 അവസരങ്ങളുള്ള ചിട്ടികള്‍ മാത്രമാണ് ഇനി ലഭ്യമാവുക.

ഉടനെ ആരംഭിക്കാനുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ

5000 രൂപ മാസ അടവുള്ള 100 മാസ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കെഎസ്എഫ്ഇ കണ്ണൂര്‍ ശാഖയില്‍ ആരംഭിക്കുന്നുണ്ട്. 2023 ജനുവരി 25ന് ആരംഭിക്കുക. തൃശൂര്‍ ചേലക്കര ബ്രാഞ്ചില്‍ നേരത്തെ പ്രഖ്യാപിച്ച 10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടി ആരംഭിക്കുന്നുണ്ട്. ഡിസംബര്‍ 30നാണ് ചിട്ടി ആരംഭിക്കാൻ ഉദ്യേശിക്കുന്ന തീയതി.

ksfeonline.com/chitty/newchits എന്ന വെബ്സൈറ്റിൽ നിന്ന് ഇത്തരത്തിൽ പുതിയ ചിട്ടികളെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. ജില്ല തിരിച്ച് ഓരോ ശാഖയിലും ലഭിക്കുന്ന ചിട്ടികൾ ഈ വെബ്സൈറ്റിൽ കാണാനാകും.



Source link

Facebook Comments Box
error: Content is protected !!