തെരുവുനായ ശല്യം കൊച്ചിയില്‍ അതിരൂക്ഷം; വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും ആക്രമണം

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: തെരുവുനായ ശല്യം അതിരൂക്ഷമായി എറണാകുളം ജില്ല. വളര്‍ത്തുമൃഗങ്ങളെ പോലും ലക്ഷ്യമിടുകയാണ് തെരുവുനായകള്‍. ജില്ലയില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടും ഇവയുടെ എണ്ണം പെരുകി വരികയാണ്. വാരപ്പെട്ടിയിലും ഊന്നുകലിലുമാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം.

വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെയും രണ്ട് മുയലുകളെയും തെരുവുനായ കടിച്ച് കൊന്നു. ഊന്നുകല്‍ ഭാഗത്ത് രണ്ട് ആടുകളെയാണ് നായ്ക്കൂട്ടം കൊലപ്പെടുത്തിയത്. വാരപ്പെട്ടില്‍ ശിവശങ്കരന്‍ നായരുടെ മൂന്ന് ആടുകളെയാണ് നായ്ക്കൂട്ടം കൊന്നത്.

അതേസമയം കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്. അപ്രതീക്ഷിതമായി നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകടമുണ്ടാക്കുന്നുണ്ട്. പ്രധാന റോഡുകളില്‍ നായ്ക്കളുടെ ശല്യം മൂലം ഇടവഴികളെ ആശ്രയിക്കുകയാണ് പലരും.

ഈ ചിത്രത്തിലൊരു സുന്ദരി പൂച്ചയുണ്ട്; കഷ്ടപ്പെട്ടാല്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

തെരുവുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതില്‍ വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. കൂത്താട്ടുകുളത്തിന് സമീപം കിഴകൊമ്പില്‍ തെരുവുനായയുടെ കടിയേറ്റ പശു പേ വിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു. കടിയേറ്റ മറ്റൊരു പശുവിനും പേവിഷബാധ സ്ഥിരീകരിച്ചു. പക്ഷേ ചികിത്സയെ തുടര്‍ന്ന് ഭേദപ്പെട്ടിട്ടുണ്ട്.

രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്

കഴിഞ്ഞ ദിവസം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുന്ന ആടുകളാണ് ആക്രമിക്കപ്പെട്ടത്. പകലാണ് സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയിരിക്കുന്ന സമയത്താണ് ആക്രമണം നടന്നത്. ആടുകള്‍ ശബ്ദമുണ്ടാക്കുന്നത് കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് നായ്ക്കളെ കണ്ടതും തുരത്തിയത്.

പതിനഞ്ചോളം നായകള്‍ ഉണ്ടായിരുന്നതായിട്ടാണ് ഇവര്‍ പറയുന്നത്. നാട്ടുകാര്‍ പക്ഷേ നായ്ക്കളെ ഓടിച്ചെങ്കിലും ഈ ആടുകളെല്ലാം ചത്തിരുന്നു. അമ്പതിനായിരം രൂപയോളം ഇതിന് വില വരും. അതേസമയം ആഴ്ച്ചകള്‍ക്ക് മുമ്പ് ഇലഞ്ഞി ടൗണില്‍ പത്തോളം ആളുകളെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചിരുന്നു.

മുത്തോലപുരത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ നായ്ക്കള്‍ ഓടുന്നത് മൂലം അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തിരുമാറാടി പഞ്ചായത്തില്‍ ഒലിയപ്പുറം മേഖലയിലാണ് തെരുവുനായ്ക്കള്‍ അപകടകാരികളാവുന്നത്.

നിലവില്‍ കടിയേറ്റാല്‍ എറണാകുളം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളെയാണ് കൂത്താട്ടുകുളം, തിരുമാറാടി മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്. ആശുപത്രികളില്‍ വാക്‌സിനേഷന് സൗകര്യമില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

ernakulam district is suffering from stray dog fear, pet animals also targetedSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!