കോടതിവളപ്പില്‍ പ്രതിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് അഭിഭാഷകര്‍, പിന്നാലെ വാക്കേറ്റം

Spread the love


Kottayam

oi-Jithin Tp

കോട്ടയം: കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് പ്രതിയെ കോടതിവളപ്പില്‍ മര്‍ദിച്ചെന്നാരോപിച്ച് അഭിഭാഷകരും പൊലീസും തമ്മില്‍ തര്‍ക്കം. ബുധനാഴ്ചയാണ് സംഭവം. പ്രതിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് പൊലീസ് വാഹനം തടഞ്ഞ് അഭിഭാഷകര്‍ പ്രതിഷേധിച്ചു.

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് സമരം നടത്തുന്നതിനിടെ ആയിരുന്നു ഈ സംഭവം. മുട്ടം സബ് ജയിലിലെ റിമാന്‍ഡ് പ്രതി തങ്കമണി പാണ്ടിപ്പാറ തെക്കലഞ്ഞിയില്‍ സുഭാഷിനെ (58) കോടതിയില്‍ ഹാജരാക്കാനായി ഇന്നലെ കൊണ്ടുവന്നിരുന്നു.

സുഭാഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ വിലങ്ങു വച്ചു കൊണ്ടുപോകുന്നതിനിടെ പൊലീസുകാര്‍ തങ്ങളുടെ മുന്നില്‍ വച്ചു പ്രതിയെ മര്‍ദിച്ചു എന്നാണ് അഭിഭാഷകര്‍ ആരോപിച്ചത്. പ്രതിയെ പരസ്യമായി മര്‍ദിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് അഭിഭാഷകര്‍ പൊലീസ് വാഹനം തടഞ്ഞത്.

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

കൂടാതെ പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഇതോടെ കൂടുതല്‍ പൊലീസ് കോടതി വളപ്പിലേക്ക് എത്തി. പ്രതിയെ മര്‍ദിച്ചിട്ടില്ല എന്നും വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച പ്രതിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെയാണ് പ്രതി മര്‍ദിച്ചതെന്നും പൊലീസുകാര്‍ പറഞ്ഞു.

‘ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..’ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

പിന്നാലെ പൊലീസും അഭിഭാഷകരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. ഇതോടെയാണ് പൊലീസ് സുഭാഷുമായി മടങ്ങിയത്. കഞ്ചാവ് വില്‍പന, മോഷണം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ് സുഭാഷ്. ഇയാള്‍ അക്രമ സ്വഭാവം കാണിക്കുന്ന കുറ്റവാളിയാണ് എന്നാണ് പൊലീസ് പറയുന്നത്.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍

പൊലീസ് വാനില്‍ വിലങ്ങ് ഉപയോഗിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ ഷാജിത്തിനെ ആക്രമിച്ചതായും പൊലീസ് പറഞ്ഞു. തന്നെ പ്രതി ആക്രമിച്ചതായി കോടതിയില്‍ ഷാജിത്ത് പരാതി നല്‍കി. തുടര്‍ന്ന് സുഭാഷിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എരുമേലിയില്‍ സോളര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതിയാണ് സുഭാഷ്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kottayam: Argument between the lawyers and police at Kanjirapalli Judicial First Class Court premisesSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!