തിരുവോണം ബമ്പര്‍: രണ്ടാം സമ്മാനം 5 കോടി പാലായില്‍ തന്നെ, പേര് വെളിപ്പെടുത്താനില്ലെന്ന് ഉടമ

Spread the love


TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി അടിച്ചത്. കോട്ടയം മീനാക്ഷി സെന്ററില്‍ നിന്നെടുത്ത് വഴിയോരക്കച്ചവടക്കാരനായ പാപ്പച്ചനാണ് ലോട്ടറി വിറ്റത്. എന്നാല്‍ ടിക്കറ്റ് വിറ്റത് ആര്‍ക്കാണെന്ന് പാപ്പച്ചന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തു വര്‍ഷമായി പാപ്പച്ചന്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന രംഗത്തുണ്ട്. ഇതിനു മുമ്പ് 15 ലക്ഷം രൂപ ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനം ടൗണിലുമാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.

എന്നാല്‍ ഇതിനിടെ ഭരണങ്ങാനത്ത് അടുത്തുള്ള ഡ്രൈവര്‍ റോയിക്കാണ് ലോട്ടറി അടിച്ചതെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ലോട്ടറി അടിച്ചിട്ടില്ലെന്നാണ് റോയി അറിയിച്ചത്. ഇതോടെ രണ്ടാം സമ്മാനം ആര്‍ക്കാണ് അടിച്ചതെന്ന സസ്‌പെന്‍സ് തുടരുകയായിരുന്നു.

അതേസമയം TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. ഒരുകോടി രൂപയാണ് മൂന്നാം സമ്മാനം.

ഇത്തവണ ഓണം ബമ്പറിന് റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. ഒരാഴ്ച്ചക്കുള്ളില്‍ തന്നെ വലിയരീതിയില്‍ ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില്‍പന നടന്നിരുന്നു. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ആകെ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയായത്.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!