മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തരുത്‌: മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ബഫർ സോണുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾ ശരിയായതും ആധികാരികവുമായ വിവരങ്ങളേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയോടെ കാണുന്ന വിഷയമാണിത്‌. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ച്‌ അവരെ കൂടുതൽ ആശങ്കയിലാഴ്‌ത്തരുത്‌.

ഒരു കാരണവശാലും അസത്യങ്ങൾ പ്രചരിപ്പിക്കരുത്‌. ‘കോടതി വിധി പഠിക്കാനും തുടർ നടപടിയെടുക്കാനും വനംമന്ത്രി മുൻകയ്യെടുത്തില്ല’എന്നാണ്‌ ഒരു പ്രമുഖ പത്രത്തിലെ ലേഖനത്തിൽ വന്നത്‌. ഇത്തരം അടിസ്ഥാന രഹിതമായ  ആക്ഷേപങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!