ദേശീയ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍: എറണാകുളത്ത് നിരീക്ഷണ സമിതികള്‍ ആരംഭിക്കും

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Vaisakhan MK

കൊച്ചി: ദേശീയ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്നതിനും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ ഉടന്‍ ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ തീരുമാനം.

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രാദേശിക സമിതികള്‍ രൂപീകരിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ പ്രാദേശിക കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കായിരിക്കും സമിതിയുടെ ചുമതല.

പ്രാദേശിക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതല നിരീക്ഷണ സമിതി വിലയിരുത്തും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും.

സമിതികള്‍ സ്ഥലപരിശോധന നടത്തി നിയമ വിരുദ്ധമായ എല്ലാ കൊടികളും ബാനറുകളും ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്ത ശേഷം സ്ഥാപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ദേശീയ പാതയോരങ്ങളില്‍ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്ന പരസ്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം വൈപ്പിന്‍ മണ്ഡലത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിലായി റോഡു നിര്‍മ്മാണത്തിന് 1.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെഎന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

നായരമ്പലം, ഞാറക്കല്‍, കുഴുപ്പിള്ളി, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലെ ആറു റോഡുകളാണ് എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ അനുമതിയായത്.

നായരമ്പലം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കളത്തിയേടത്ത് സങ്കേതം റോഡിന് 16 ലക്ഷവും ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 16ലെ തുലാപ്പറമ്പ് പടിഞ്ഞാറ് റോഡിന് 26 ലക്ഷവും കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ അയ്യമ്പിള്ളി പാലത്തില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് സര്‍വ്വീസ് റോഡിന് 25 ലക്ഷവും രൂപയും അനുവദിച്ചു.

ഈ മൂന്നു റോഡുകള്‍ക്കും സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കിയാണ് നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

എടവനക്കാട് ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ ബാങ്ക് റോഡ്, മുളവുകാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ബണ്ട് ചിറ മുക്കം ബോട്ട് ജെട്ടി റോഡ്, കടമക്കുടി ഗ്രാമ പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ കുറ്റിക്കല്‍ റോഡ് എന്നിവയ്ക്ക് 15 ലക്ഷം രൂപ വീതമാണ് ഭരണാനുമതി ലഭിച്ചത്.

ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമതയോടെയും നടപ്പാക്കുന്നെന്ന് നിര്‍വ്വഹണ അധികൃതരും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉറപ്പാക്കണമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ നിര്‍ദേശിച്ചു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

illegal boards in ernakulam will be removed says district administration

Story first published: Wednesday, December 21, 2022, 21:19 [IST]



Source link

Facebook Comments Box
error: Content is protected !!