കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Spread the love


Kottayam

oi-Nikhil Raju

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരണം. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്.

ആക്രമണത്തിൽ പരിക്കേറ്റ നിഷയ്ക്ക് വയറ്റിലും നെഞ്ചിലുമായി 34 മുറിവുകളാണ് ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ നിഷയുടെ അയല്‍വാസിയായ ഏഴാം ക്ലാസുകാരന്‍ സെബിനും കടി കിട്ടി. വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേരെയും നായ കടിച്ചിരുന്നു.

നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

പാഞ്ഞടുത്ത് തെരുവ് നായ, വീട്ടമ്മയുടെ ശരീരത്തില്‍ 38 മുറിവുകള്‍; നാട്ടുകാരെയും ആക്രമിച്ച നായ ചത്ത നിലയില്‍

തുടര്‍ച്ചയായ നായ ആക്രമണങ്ങള്‍ പ്രദേശത്തെ ആളുകളെ ഭീതിയിലാഴ്ത്തുകയാണ്, സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധമറിയിക്കുന്നുണ്ട്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം തിന്നുന്ന നായ്ക്കളാണ് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

നിലവിൽ തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ അഞ്ച് അഞ്ച് ഹോട്ട്‌സ്‌പോട്ടുകളാണ് കോട്ടയം ജില്ലയിൽ ഉള്ളത്. വൈക്കം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വെച്ചൂര്‍ എന്നിവിടങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയത്. ഇതിൽ വൈക്കം, പാലാ, ചങ്ങനാശ്ശേരി എന്നിവ നഗരസഭകളാണ്.
നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടുകൾ നിർണയിച്ചത്.

ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് നായ്ശല്യം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്തിയത്.ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ജില്ലയിൽ തെരുവുനായുടെ കടിയേറ്റ് ചികിത്സതേടിയത് 14,574 പേർ. ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കാണിത്.കൂടുതൽ പേർ കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സക്കെത്തിയത്- 5966 പേർ. ഏറ്റവും കുറവ് വെള്ളൂർ യു.പി.എച്ച്.എസിലാണ്; മൂന്നുപേർ. കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ 1763 പേരും ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ 148 പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 1269 പേരുമാണ് ചികിത്സ തേടിയത്.

‘എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചീറ്റകളെ കാണാന്‍ വന്നാലും ആരേയും കയറ്റേണ്ട’: വളന്റിയര്‍മാരോട് മോദി

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Rabies has been confirmed in a stray dog ​​that bites seven locals including student in Kottayam Pampady last daySource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!