നേട്ടങ്ങളുടെ ആശ്വാസത്തിൽ 
മലയാളസിനിമ ; തിയറ്ററുകൾ പൂർവപ്രതാപത്തിലേക്ക്‌ 


Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി

അർധവാർഷിക കണക്കെടുപ്പിൽ നിരാശയിലായിരുന്ന മലയാളസിനിമയ്‌ക്ക്‌ രണ്ടാംപാദത്തിൽ നേട്ടങ്ങളുടെ നേരിയ ആശ്വാസം.

പുതുവർഷപ്പിറവിക്ക്‌ മുമ്പ്‌ രണ്ട്‌ റിലീസ്‌ തീയതികൾകൂടി ശേഷിക്കെ പ്രേക്ഷകരിലേക്കെത്തിയ സിനിമകളുടെ എണ്ണത്തിലും സാമ്പത്തിക വിജയത്തിലും മോശമല്ലാത്ത നേട്ടമുണ്ടാക്കിയെന്ന്‌ സിനിമാപ്രവർത്തകർ. ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച്‌ തിയറ്ററുകൾ പൂർവപ്രതാപത്തിലേക്ക്‌ മടങ്ങാൻ തുടങ്ങിയതുതന്നെ 2022ന്റെ പ്രധാന നേട്ടം.

കോവിഡ്‌ നിയന്ത്രണങ്ങളിൽ ഉലഞ്ഞ സിനിമാരംഗത്തിന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കിയ വർഷമാണിത്‌. ഒടിടിയിൽനിന്ന്‌ മടിച്ചുമടിച്ചാണെങ്കിലും സിനിമ  തിയറ്ററുകളിലേക്ക്‌ ഇറങ്ങി. ജൂലൈവരെയുള്ള ആദ്യ ആറുമാസം ഒടിടിയിലും തിയറ്ററിലുമായി എഴുപതോളം ചിത്രങ്ങൾ റിലീസായെങ്കിലും വിജയം കണ്ടത്‌ വെറും ഏഴുമാത്രം.

ഒടിടിയുടെ വെല്ലുവിളിയും തിയറ്ററുകളുടെ അവസ്ഥയും ചൂടുപിടിച്ച ചർച്ചയായി. തിയറ്റർ റിലീസ്‌ കഴിഞ്ഞ്‌ 42 ദിവസത്തിനുശേഷം മതി ഒടിടി എന്ന കർശന തീരുമാനവും വർഷാന്ത്യത്തിലുണ്ടായി. ആദ്യം തിയറ്റർ റിലീസ്‌ എന്ന തീരുമാനത്തിലേക്ക്‌ ഒടിടികളുമെത്തി.  

ആദ്യ ആറുമാസം ഇറങ്ങിയതിലേറെ ചിത്രങ്ങളാണ്‌ രണ്ടാംപാദത്തിൽ തിയറ്ററിലെത്തിയത്‌. നിവിൻ പോളിയുടെ തുറമുഖം, പൃഥ്വിരാജിന്റെ കാപ്പ എന്നിവ ഉൾപ്പെടെ ആറോളം ചിത്രങ്ങൾകൂടി വരാനിരിക്കെ ഇതുവരെ എത്തിയത്‌ ഇരുനൂറ്റമ്പതോളം സിനിമകൾ. ഇതിൽ സാമ്പത്തികവിജയം നേടിയത്‌ 14 എണ്ണംമാത്രം. മമ്മൂട്ടി, പൃഥ്വിരാജ്‌ എന്നിവരുടെ രണ്ടുവീതം ചിത്രങ്ങൾ വൻ നേട്ടമുണ്ടാക്കി. കടുതൽ  മലയാളസിനിമകൾ എത്തിയെങ്കിലും ഇതരഭാഷ ചിത്രങ്ങളാണ്‌ തിയറ്ററുകളിലേക്ക്‌ പ്രേക്ഷകരെ എത്തിച്ചതെന്ന്‌ തിയറ്റർ ഉടമാസംഘം (ഫിയോക്‌) പ്രസിഡന്റ്‌ കെ വിജയകുമാർ പറഞ്ഞു. കേരളത്തിൽ പണം വാരിയ ആദ്യ 10 സിനിമകളിൽ നാലും ഇതരഭാഷ ചിത്രങ്ങളാണ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!