രാസലഹരി ഉപയോഗം, സെലിബ്രിറ്റികളെ വീഴ്ത്താന്‍ ലഹരി കാര്‍ട്ടല്‍; സിനിമ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: കേരളത്തില്‍ മയക്കുമരുന്ന് മാഫിയ സജീവമായതായി കണ്ടെത്തല്‍. സെലിബ്രിറ്റികളെ പ്രത്യേകം മയക്കുമരുന്ന് ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം കൊച്ചിയില്‍ രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച രണ്ട് യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി.

മൂന്നാമതൊരാള്‍ വാഹനം ഇടിച്ച് മറ്റൊരാളെ കൊലപ്പെടുത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാസലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് ഇയാളുടെ വെളിപ്പെടുത്തല്‍ വെളിച്ചം വീശിയത്. കാസര്‍കോട് സ്വദേശിയായ യുവാവിനെ ഗോവയിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഡാന്‍സ് ഫ്‌ളോറില്‍ കുഴഞ്ഞു വീണ് മരിച്ചത്.

അതേസമയം രാസലഹരി ഗ്രൂപ്പ് ചില്ലറക്കാരല്ലെന്നാണ് വിവരങ്ങള്‍. ഇവര്‍ക്ക് സെലിബ്രിറ്റികളെ വീഴ്ത്താന്‍ പ്രത്യേകം ഏജന്റുമാരുണ്ട്. അതിനായി ലഹരി കാര്‍ട്ടല്‍ തന്നെ കേരളത്തിലുണ്ട്. ഇവരാണ് രാസ ലഹരി പ്രചരിപ്പിക്കുന്നത്. സിനിമാ താരങ്ങള്‍ക്കിടയില്‍ ഈ ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്നതായും കണ്ടെത്തലുണ്ട്.

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

ഗ്രാമിന് 4000 രൂപ മുതല്‍ എട്ടായിരം രൂപ വരെയാണ് ഈ ലഹരി മരുന്നുകള്‍ക്കായി ഈടാക്കുന്നത്. ഇത്രയും വിലയുള്ള മയക്കുമരുന്ന് സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. അത് ഇവര്‍ക്കും അറിയാം. അതാണ് സെലിബ്രിറ്റികളെ കൂടുതലായി ഇത് ഉപയോഗിക്കുന്നതിലേക്ക് ആകര്‍ഷിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ച് യുവാവ്; കിറുകൃത്യം, ചാള്‍സ് രാജാവിനും മുന്നറിയിപ്പ്, വൈറല്‍

സെലിബ്രിറ്റികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് വെബിലെ ലഹരി പോര്‍ട്ടലുകള്‍ വഴി കാര്‍ട്ടലുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇത്തരം താരങ്ങള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം സമൂഹ മാധ്യമ ഗ്രൂപ്പുകളുണ്ടാക്കി, ഇവരുടെ ലഹരി അനുഭവങ്ങള്‍ അതില്‍ പങ്കുവെപ്പിക്കാറുമുണ്ട്.

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

കനത്ത പ്രതിഫലവും ലഹരി മരുന്ന് സൗജന്യമായും നല്‍കും. അതേസമയം മരിച്ച യുവാക്കളില്‍ രണ്ടാമന്‍ കോഴിക്കോട് സ്വദേശിയാണ്. ഇയാള്‍ കോക്ടെയില്‍ ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി മുങ്ങി മരിക്കുകയായിരുന്നു. സുഹൃത്ത് പുഴയിലേക്ക് ഇറങ്ങുന്നത് ഞാനൊന്ന് ബീച്ചിലൂടെ നടന്നിട്ട് വരാമെന്ന് പറഞ്ഞാണ്.

അതേസമയം മൊഴി നല്‍കിയ യുവാവ് ഇവിടെ ലഹരി മുക്തി ചികിത്സയ്‌ക്കെത്തിയതാണ്. കണ്ണൂര്‍ സ്വദേശി രാസലഹരി ഉപയോഗിച്ച ശേഷം കാര്‍ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ച് കയറ്റി ആ വാഹനത്തിന്റെ ഡ്രൈവറെ കൊലപ്പെടുത്തിയെന്നും മൊഴിയുണ്ട്. തന്റെ മൈന്‍ഡ് കട്ടായി എന്നാണ് ഇയാള്‍ ആശുപത്രിയില്‍ വെച്ച് പറഞ്ഞതെന്നും ഈ യുവാവിന്റെ മൊഴിയിലുണ്ട്.

നേരത്തെ ചലച്ചിത്ര പ്രവര്‍ത്തകനെയും ഇതുപോലെ ലഹരി അടിമയായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയിരുന്നു. അവസാന സിനിമയുടെ വിജയത്തിന് ശേഷമാണ് ഇയാള്‍ മയക്കുമരുന്നിന് അടിമയായത്. ലഹരി ഉപയോഗിച്ച് കിക്കായപ്പോള്‍ യുവാവ് വീടിന് സമീപത്തെ പറമ്പ് മുഴുവന്‍ മണ്‍വെട്ടി ഉപയോഗിച്ച് കുഴിച്ചിരുന്നു.

മത്സ്യത്തിനൊപ്പം സെല്‍ഫി, സെല്‍ഫിയെടുത്ത ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞു; യുവാവിന്റെ അബദ്ധം വൈറല്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

drug cartel targeting cinema celebrities for selling drugs, two youths dead after using drugsSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!