പാഞ്ഞടുത്ത് തെരുവ് നായ, വീട്ടമ്മയുടെ ശരീരത്തില്‍ 38 മുറിവുകള്‍; നാട്ടുകാരെയും ആക്രമിച്ച നായ ചത്ത നിലയില്‍

Spread the love


Kottayam

oi-Jithin Tp

കോട്ടയം: കോട്ടയത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാമ്പാടിയില്‍ ഏഴ് പേരെയാണ് നായ ആക്രമിച്ചത്. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തിയതും എല്ലാവരേയും ആശങ്കയിലാഴ്ത്തി. നാട്ടുകാരായ ഏഴ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റത്.

വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ചികിത്സ തേടി.

പാമ്പാടി വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണ സ്വാഭാവം പ്രകടിപ്പിച്ച തെരുവ് നായ മുറ്റത്ത് നിന്നവരെയും വീട്ടിന് ഉള്ളിലിരുന്നവരെയും വഴിയെ നടന്ന് പോയവരെയും എല്ലാം കടിച്ചു. ശേഷം ഓടിപ്പോവുകയായിരുന്നു.

സ്വകാര്യ വീഡിയോ ലീക്കായി, വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു; ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

പിന്നീട് ആണ് നായയെ ചത്തനിലയില്‍ കണ്ടെത്തിയത്. അതിനിടെ വീട്ട് മുറ്റത്ത് വെച്ച് നിഷയെ നായ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വീട്ട് വളപ്പില്‍ കയറിയാണ് നിഷയെ ആക്രമിച്ചത്.

ഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം

ഭര്‍ത്താവ് പുറത്ത് പോയപ്പോള്‍ ഗേറ്റ് അടയ്ക്കാനായി പുറത്തേക്കിറങ്ങിയതായിരുന്നു നിഷ. ഇതിനിടെ നായ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ നിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിട്ടുണ്ട്.

‘രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം’; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി

അതേസമയം നിഷയ്ക്ക് ആഴത്തില്‍ കടിയേറ്റിട്ടില്ല. നായയെ ഓടിക്കാന്‍ ശ്രമിച്ച മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരിക്കല്‍ മകള്‍ ഗേറ്റ് തുറന്നപ്പോഴും നായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് നിഷ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ ആയിരുന്നു നായയുടെ ആക്രമണം എന്ന് നിഷ കൂട്ടിച്ചേര്‍ത്തു.

വീടിനുള്ളിലെ സോഫയില്‍ ഉറങ്ങുമ്പോഴായിരുന്നു നിഷയുടെ അയല്‍വാസിയായ സെബിനെ നായ കടിച്ചത്. കാലില്‍ നായ കടിച്ചതോടെ സെബിന്‍ നിലവിളിച്ചു ബഹളം കൂട്ടുകയായിരുന്നു. അതേസമയം പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയെ പേവിഷ ബാധയുണ്ടോ എന്നത് പരിശോധിക്കാനായി ജഡം തിരുവല്ലയിലേക്ക് കൊണ്ടുപോയി.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kottayam: stray dog issue rise in district, dog bited seven people in PampadiSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!