3 വർഷം കൊണ്ട് 30 ലക്ഷം നേടാം; കുറഞ്ഞ ചെലവിൽ സാധാരണക്കാരെ ലക്ഷാധിപതിയാക്കുന്ന എസ്ഐപി മാജിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

വരുമാനത്തിന് ക്രമാനുസൃതമായി എസ്‌ഐപി തുക ഉയര്‍ത്തുക എന്നത് ആദ്യത്തെ വഴി. മറ്റൊന്ന് നിക്ഷേപത്തില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ കാത്തിരിക്കുക എന്നതാണ്. ഇതില്‍ ആദ്യത്തെ ഓപ്ഷനാണ് നിക്ഷേപകര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുന്നത്. രണ്ടാമത്തെ ഘടകം വിപണി സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണ്. ഇതിനാല്‍ വര്‍ഷത്തില്‍ 5 ശതമാനമോ, 10 ശതമാനമോ എസ്‌ഐപി തുകയില്‍ വര്‍ധനവ് വരുത്തിയാല്‍ പോലും ലക്ഷ്യത്തിലെത്താനുള്ള വേഗം കുറയ്ക്കാനാകും.

Also Read: കൈ നനയാതെ സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഉയര്‍ന്ന പലിശ നൽകുന്നത് ഏത് നിക്ഷേപം

ഫണ്ട്‌സ് ഇന്ത്യയുടെ വെല്‍ത്ത് കോണ്‍വര്‍സേഷന്‍ റിപ്പോര്‍ട്ട് 1 കോടി രൂപ രൂപ കണ്ടെത്താനുള്ള നിക്ഷേപങ്ങളെ പറ്റി വിശദമാക്കുന്നുണ്ട്. 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കുന്നൊരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എസ്ഐപിയില്‍ വാര്‍ഷിക വര്‍ധനവും വരുത്തിയാല്‍ എത്ര തുക നിക്ഷേപിച്ച് എത്ര കാലം കൊണ്ട് 30 ലക്ഷം രൂപയിലെത്താമെന്ന് പരിശോധിക്കാം. 

Also Read: വെറും 4.90 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ നേടാം; അറിയാം ഈ ​ഗോൾഡ് ലോൺ

10,000 രൂപ

പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് മ്യൂച്വല്‍ ഫണ്ടിലൂടെ 30 ലക്ഷം രൂപ നേടാന്‍ 11 വര്‍ഷവും 7 മാസവും ആവശ്യമാണ്. വര്‍ഷത്തില്‍ 5% എസ്‌ഐപി തുക ഉയര്‍ത്തിയാല്‍ കാലയളവ് 10 വര്‍ഷവും 5 മാസവുമായി ചുരുങ്ങും. 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 9 വര്‍ഷവും 6 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാന്‍ സാധിക്കും.

20,000 രൂപ

എസ്‌ഐപി തുക 20,000 രൂപയായി വര്‍ധിക്കുമ്പോള്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയുള്ളൊരു ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ലഭിക്കാന്‍ 7 വര്‍ഷവും 8 മാസവും കാത്തിരുന്നാല്‍ മതി. 5 ശതമാനം എസ്‌ഐപി വര്‍ധിപ്പിച്ചാല്‍ 7 വര്‍ഷവും 1 മാസവും മതിയാകും. 10 ശതമാനം എസ്‌ഐപി തുക വര്‍ധിപ്പിച്ചാല്‍ 6.6 വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്താം. 

Also Read: ലക്ഷ്യങ്ങൾ പലതാകാം, ലക്ഷങ്ങൾ നേടാൻ ഇതാ അവസരം; റിസ്കെടുത്താതെ സമ്പാദിക്കാൻ 4 പദ്ധതികൾ

25,000 രൂപ

പ്രതിമാസ എസ്‌ഐപി തുക 25,000 രൂപയിലെത്തുമ്പോള്‍ 30 ലക്ഷം രൂപ നേടാനുള്ള സമയം 6 വര്‍ഷവും 7 മാസവുമായി ചുരുങ്ങും. 5 ശതമാനം എസ്‌ഐപി വര്‍ധിപ്പിച്ചാല്‍ 6 വര്‍ഷവും 1 മാസവുമാണ് കാലാവധി. 10 ശതമാനം വര്‍ധിപ്പിച്ചാല്‍ 30 ലക്ഷം നേടാനുള്ള സമയം 5 വര്‍ഷവും 8 മാസവുമായി ചുരുങ്ങും.

30,000 രൂപ

30,000 രൂപ മാസത്തില്‍ നിക്ഷേപത്തിനായി മാറ്റാന്‍ സാധിക്കുന്നൊരാള്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി വഴി 5 വര്‍ഷവും 10 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാനാകും. 5 വര്‍ഷവും 5 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാന്‍ 30,000 രൂപയുടെ എസ്‌ഐപി വര്‍ഷത്തില്‍ 5 ശതമനം വര്‍ധിപ്പിച്ചാല്‍ മതി.

40,000 രൂപ

എസ്‌ഐപി തുക വര്‍ധിക്കുന്തോറും കാലയളവ് കുറഞ്ഞു വരികയാണ്. മാസത്തില്‍ 40,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 4.8 വര്‍ഷം കൊണ്ട് 30 ലക്ഷം നേടാം. 6 വര്‍ഷവും 9 മാസവും കാത്തിരുന്നാല്‍ 50 ലക്ഷം രൂപ സ്വന്തമാക്കാം. 5 ശതമാനം എസ്‌ഐപി തുക വര്‍ധിപ്പിച്ചാല്‍ 4.5 വര്‍ഷവും കൊണ്ട് ലക്ഷ്യത്തിലെത്താം. 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 4 വര്‍ഷം 2 മാസമായി കാലയളവ് കുറയും.

50,000 രൂപ

മാസത്തില്‍ അരലക്ഷം രൂപ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 3 വര്‍ഷവും 11 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാം. 5 ശതമാനം എസ്‌ഐപിയില്‍ വാര്‍ഷിക വര്‍ധനവ് വരുത്തിയാല്‍ 3 വര്‍ഷവും 9 മാസവുമായി ചുരുങ്ങും. 10 ശതമാനം എസ്‌ഐപി വര്‍ധിപ്പിച്ചാല്‍ 3 വര്‍ഷവും 7 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാനാകും.



Source link

Facebook Comments Box
error: Content is protected !!