കൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷം; ഇന്നലെ മാത്രം ചികിത്സ തേടിയത് 6 പേര്‍

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: തെരുവ് നായ ശല്യം കൊച്ചിയില്‍ അതിരൂക്ഷം. ഇന്നലെ മാത്രം തെരുവ് നായയുടെ കടിയേറ്റ് ചികിത്സ നേടിയത് ആറ് പേരാണ്. പറവൂര്‍ നഗരസഭയിലും പരിസര പഞ്ചായത്തുകളിലും നായ്ക്കൂട്ടങ്ങള്‍ പതിവില്‍ നിന്ന് എത്രയോ മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ ഇവ വാഹനങ്ങള്‍ക്ക് പിന്നാലെയാണ്.

ജോലിക്കും സ്‌കൂളിലും പോകുന്നവരെ മണത്തുപിടിച്ച് നായ്ക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരിടത്ത് പോലും തെരുവുനായ ശല്യത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.

അതേസമയം കൊച്ചിയിലെ തെരുവ് നായ്ക്കളെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റണമെന്ന് ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. ഈ പദ്ധതി ക്രൗഡ് ഫണ്ടിംഗിലൂടെ നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെയും കൊച്ചി കോര്‍പ്പറേഷനെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇവര്‍ രണ്ട് പേരുടെയും സഹകരണം സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

തെരുവില്‍ അക്രമകാരികളാക്കുന്ന നായകളെ ഉന്മൂലനം ചെയ്തും, വന്ധ്യംകരിച്ചും നിയന്ത്രിക്കാന്‍ തടസ്സങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തെരുവ് നായ ശല്യത്തിന് പെട്ടെന്ന് പരിഹാരം കാണാനുള്ള ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പിന്റെ നിര്‍ദേശം.

കൊച്ചിയില്‍ തന്നെ ബോള്‍ഗാട്ടിക്കും വെല്ലിങ്ടണ്‍ ദ്വീപിനും ഇടയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളുണ്ട്. ദീപു സാഗര്‍, ഡയമണ്ട് എന്നിങ്ങനെയുള്ള ദ്വീപുകളാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടേക്ക് തെരുവ് നായ്ക്കളെ മാറ്റി പാര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

നായ്ക്കള്‍ക്ക് ഈ ദ്വീപുകളില്‍ ജീവിക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. ഇവിടേക്ക് നായ്ക്കളെ കൊണ്ടുവരും മുമ്പ് അതിനുള്ള സൗകര്യം ദ്വീപില്‍ ഒരുക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. വന്ധ്യംകരിച്ചതിന് ശേഷം നായ്ക്കളെയും അതിന് മുമ്പ് പട്ടികളെയും ഈ ദ്വീപുകളില്‍ എത്തിക്കാനാണ് നിര്‍ദേശം.

അതേസമയം ഇതൊരു നിര്‍ദേശം മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടായാല്‍ മാത്രമേ ഈ പദ്ധതി മുന്നോട്ട് പോകൂ. അതാണ് സര്‍ക്കാരിന് കത്തയക്കാന്‍ കാരണം. ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചിരിക്കുന്നത്. പരമാവധി 15 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ബെറ്റര്‍ കൊച്ചി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം മൂത്തകുന്നത്ത് വീട്ടമ്മയുടെ കൈയ്യില്‍ തെരുവുനായ് ചാടിക്കടിച്ചിരുന്നു. ചേന്ദമംഗലത്ത് നായ് വട്ടംചാടിയതിനെ തുടര്‍ന്ന് സുനില്‍ കുമാര്‍ എന്നയാളുടെ വാഹനം മറിഞ്ഞു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത കുടുംബത്തെ നായ് പിന്തുടര്‍ന്ന് പിന്നിലിരുന്ന സ്ത്രീയുടെ വസ്ത്രത്തില്‍ കടിച്ച്് വലിച്ചിരുന്നു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

stray dog problem intensifies in kochi, 6 persons get treatment yesterday

Story first published: Monday, September 12, 2022, 21:48 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!