മിന്‍സ കണ്ണുതുറക്കു, അവള്‍ ഇതുവരെ ഒറ്റയ്ക്ക് കിടന്നിട്ടില്ല; കണ്ണീര്‍ തോരാതെ ചേച്ചി മിക

Spread the love


image courtesy:onmanorama.com

രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്

വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടന്ന മികയുടെ മൃതദേഹത്തിനടുത്തിരുന്ന് ചേച്ചിയായ മിഖ ഉറക്കെ കരയുകയായിരുന്നു. എനിക്ക് മിന്‍സയെ വേണം. വേറാരും വേണ്ട, ഈ വാക്കുകളായിരുന്നു മിഖ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. മിന്‍സാ എന്താ കണ്ണുതുറക്കാത്തത്, മോളേ എണീക്ക്, അവളില്ലാതെ ഞാന്‍ തിരിച്ചുപോകില്ല, മികയുടെ കരച്ചില്‍ കണ്ടപ്പോള്‍ ചുറ്റുമുള്ളവര്‍ക്കൊന്നും സങ്കടം താങ്ങാനായില്ല. മികയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് കൂടി അറിയാനാവാതെ കണ്ടുനിന്നവര്‍ പോലും പൊട്ടിക്കരയുകയായിരുന്നു.

അഭിലാഷിന്റെ കൈപിടിച്ച് മിന്‍സ; സ്‌കൂളിലേക്കുള്ള യാത്രയിലും പുഞ്ചിരി, നോവായി ദൃശ്യങ്ങള്‍

എല്ലാവരെയും പോലെയായിരുന്നില്ല മിക, തന്റെ എല്ലെമെല്ലാമാണ് വെളുത്ത തുണിയില്‍ പൊതിഞ്ഞ മുന്നില്‍ കിടക്കുന്നതെന്ന് അവള്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അവള്‍ ഇതുവരെ തനിച്ച് കിടന്നിട്ടില്ല എന്ന മികയുടെ വാക്കുകള്‍ ചുറ്റുമുള്ളവരെ കണ്ണീരിലാഴ്ത്തി. രണ്ട് മാസം മുമ്പാണ് രണ്ടാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി മികയ്‌ക്കൊപ്പം മിന്‍സ ഇവിടെ പാറി പറന്ന് നടന്നത്. അന്ന് സന്തോഷത്തോടെ അഭിലാഷും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഇങ്ങനെയൊരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

image courtesy: mathrubhumi.com

ഇനിയാരുണ്ട് മികയ്ക്ക് കൂട്ടായി എന്ന ചോദ്യം അഭിലാഷിന്റെയും സൗമ്യയുടെയും കണ്ണുകളിലുണ്ടായിരുന്നു. മികയുടെ പോലെ തന്നെ അമ്മ സൗമ്യയുടെ വാക്കുകള്‍ ഓരോ ആളുടെയും മനസ്സില്‍ നോവായി തറച്ചുനില്‍ക്കുന്നതായിരുന്നു. അവള്‍ ഇനി വരുമോ എന്ന് സൗമ്യ ചോദിക്കുന്നുണ്ടായിരുന്നു. മറുപടിയില്ലാതെ ബന്ധുക്കളെല്ലാം അവരെ ചേര്‍ത്തുപിടിച്ചു. വീടിനുള്ളിലെ ഭിത്തിയുടെ ഒരുഭാഗത്ത് മുഴുവന്‍ മിന്‍സയുടെ ചിത്രങ്ങളായിരുന്നു. അത്രയ്ക്കും അഴകേറിയതായിരുന്നു ചിത്രങ്ങള്‍. മിന്‍സയുടെ കളിയും ചിരിയുമെല്ലാം ആ ചിത്രങ്ങളിലുണ്ടായിരുന്നു.

mage courtesy-mangalore today

കഴിഞ്ഞ ദിവസം മിന്‍സയുടെ അവസാന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അച്ഛന്‍ അഭിലാഷിന്റെ കൈകള്‍ പിടിച്ച്, മനോഹരമയി ചിരിച്ച്, പിറകിലോട്ട് ഒന്ന് കണ്ണോടിച്ച് ഒക്കെയായിരുന്നു മിന്‍സ സ്‌കൂളിലേക്ക് പോയത്. സ്‌കൂള്‍ ബസ്സില്‍ കൊണ്ടുവിടാനായി പോയതായിരുന്നു അഭിലാഷ്. എന്നാല്‍ ഒരിക്കല്‍ പോലും അഭിലാഷ് അറിഞ്ഞിരുന്നില്ല, മകളെ ഇനിയൊരിക്കലും ഈ യാത്രയ്ക്ക് ശേഷം കാണാന്‍ പറ്റില്ലെന്ന്. സ്‌കൂള്‍ ബസ്സില്‍ വെച്ച് മിന്‍സ ഉറങ്ങി പോയിരുന്നു. അതുകൊണ്ട് ബസ്സിലെ ജീവനക്കാരൊന്നും ശ്രദ്ധിച്ചില്ല. അങ്ങനെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്.

image courtesy: mathrubhumi.com

ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍

പതിനഞ്ച് ദിവസത്തോളം ഓടിക്കളിച്ച കൊച്ചുപറമ്പ് വീട്ടിലെ മുറ്റത്ത് തന്നെയായിരുന്നു കുഞ്ഞു മിന്‍സയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്. പിതാവ് അഭിലാഷിന്റെ ആഗ്രഹ പ്രകാരമായിരുന്നു ഇത്. വളരെ വൈകാരികമായ ആ തീരുമാനത്തിനൊപ്പം ബന്ധുക്കളും ഇടവകക്കാരും നിന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നത്. അതിന് മുമ്പ് തന്നെ മിന്‍സയ്ക്കായി മുറ്റത്തിന്റെ വലത്തേ അറ്റത്തായി കുഞ്ഞു കല്ലറയൊരുക്കിയിരുന്നു. മിന്‍സ ഓടി നടന്ന മാവിന്‍ചുവട്ടിലെ ആ കല്ലറയില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. വന്‍ ജനാവലി മിന്‍സയെ കാണാനായി വീട്ടുമുറ്റത്തെത്തിയിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!