വൈകിയില്ല; 2023 ല്‍ നിക്ഷേപിച്ചു തുടങ്ങാം; ഈ 8 കാര്യങ്ങളുണ്ടെങ്കില്‍ നല്ലൊരു നിക്ഷേപകനാകാം

Spread the love


Thank you for reading this post, don't forget to subscribe!

പഠന ശേഷം ജോലി ലഭിച്ചയുടനെ തന്നെ ചെറിയ രീതിയില്‍ നിക്ഷേപം ആരംഭിക്കുന്നത് മികച്ച തീരുമാനമാണ്. വരുമാനമുണ്ടാക്കാന്‍ തുടങ്ങുന്നതോടെ പണം സമ്പാദിച്ച് നിക്ഷേപം ആരംഭിക്കാം. കോമ്പൗണ്ടിംഗ് രീതിയില്‍ മികച്ച നേട്ടം ലഭിക്കുന്നതിന് സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇതിനാല്‍ തന്നെ നേരത്തെ നിക്ഷേപം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. സമയം ഒരു ഘടകമാകുന്നതോടൊപ്പം നിക്ഷേപന്‍ ഒഴിവാക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ ഘടകങ്ങളുണ്ട്. നിക്ഷേപ കാലയളവില്‍ ഏപ്പോഴും ശ്രദ്ധിക്കേണ്ട 8 ഘടകങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

1. എമര്‍ജന്‍സി ഫണ്ട്

കയ്യിലെ മുഴുവന്‍ പണവും നിക്ഷേപത്തിനാി മാറ്റുമ്പോള്‍ പെട്ടന്നുണ്ടാകുന്ന അത്യാവശ്യത്തിന് എവിടെ നിന്ന് പണം കണ്ടെത്തും. അത്യാവശ്യത്തിന് പണം കരുതാത്തവര്‍ എപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിത്. നിക്ഷേപം ലക്ഷ്യത്തിന് മുന്‍പ് പിന്‍വലിച്ച് ആവശ്യത്തിന് ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാക്കും. ഇതിന് പകരം 6 മാസത്തെ ചെലവുകള്‍ക്കായുള്ള തുക സേവിംഗ്‌സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടുകളിലോ എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കണം.

2. നേരത്തെ ആരംഭിക്കാം

നേരത്തെ ആരംഭിക്കുന്നത് വഴി കോമ്പൗണ്ടിംഗ് ഗുണത്തോടെ നിക്ഷേപം വളരാന്‍ പരമാവധി സമയം ലഭിക്കും. വലിയ ലക്ഷ്യത്തിലേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് സമയം കൂടുതലുണ്ടാകുമ്പോള്‍ കുറഞ്ഞ തുകയുടെ പ്രതിമാസ നിക്ഷേപം മതിയാകും. എന്തുതന്നെയായാലും 2022 ല്‍ നിക്ഷേപങ്ങളെ പറ്റി ചിന്തിക്കാതിരുന്നവര്‍ 2023 ജനുവരിയില്‍ തന്നെ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ എസ്‌ഐപി ആരംഭിക്കാവുന്നതാണ്.

3. സെറ്റ്അപ്പ് ചെയ്യുക

പ്രതിമാസ എസ്‌ഐപി ഒരിക്കല്‍ തീരുമാനിച്ചാല്‍ നിക്ഷേപം പിന്‍വലിക്കുവോളം അതേ തുക തുടരുന്നതിന് പകരം വര്‍ഷത്തില്‍ ചെറിയ തുക എസ്‌ഐപിയില്‍ വര്‍ധനവ് വരുത്തണം. വര്‍ഷത്തില്‍ ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് 5-10 ശതമാനം തുക എസ്‌ഐപിയില്‍ വര്‍ധനവ് വരുത്താം.

Also Read: നാളേക്കുള്ള കരുതല്‍; ദിവസം 150 രൂപ നീക്കി വെയ്ക്കാം; നേടാം 20 ലക്ഷം; ഇതാ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപം

4. നികുതി ലാഭിക്കാം

നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് നേടി തരുന്നുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നൊരു നിക്ഷേപമാണിത്. ഏറ്റവും ഉയര്‍ന്ന നികുതി ബ്രാക്കറ്റായ 30 ശതമാനത്തില്‍ വരുന്നൊരാള്‍ക്ക് 45000 രൂപ വരെ നികുതി ലാഭിക്കാം.

5. വികാരങ്ങളെ പടിക്ക് പുറത്താക്കുക

നിക്ഷേപത്തില്‍ അത്യാഗ്രഹം, അമിത ഭയം എന്നിവ നഷ്ടത്തിലേക്കുള്ള വഴികാട്ടികളാണ്. ഇവ രണ്ടും മാറ്റിവെച്ച് വേണം നിക്ഷേപത്തിനിറങ്ങാന്‍. ഓഹരി വിപണി ഇടിയുമ്പോള്‍ ഇക്വിറ്റി നിക്ഷേപങ്ങളിലെ നഷ്ടങ്ങളില്‍ നിക്ഷേപം വിറ്റൊഴിവാക്കുകയും ഉയരുമ്പോള്‍ വാങ്ങുകയും ചെയ്യുന്നതാണ് പലരുടെയും ശീലം. സ്ഥിരതയോടെ ദീര്‍ഘകാല നിക്ഷേപത്തിന് ശ്രദ്ധയൂന്നുക എന്നതാണ് പുതിയ നിക്ഷേപകര്‍ ആദ്യം ചെയ്യേണ്ടത്.

Also Read: 3 വർഷം കൊണ്ട് 30 ലക്ഷം നേടാം; കുറഞ്ഞ ചെലവിൽ സാധാരണക്കാരെ ലക്ഷാധിപതിയാക്കുന്ന എസ്ഐപി മാജിക്ക്

6. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിക്ഷേപിക്കുക

പ്രത്യേക ലക്ഷ്യങ്ങളില്ലാതെ നിക്ഷേപത്തിന് ഇറങ്ങുന്നത് തെറ്റായ തീരുമാനങ്ങളിലേക്ക് ചെന്നെത്തിക്കും. 5 വര്‍ഷത്തില്‍ കുറവുള്ള ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങളാണെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളിലോ ഹൈബ്രിഡ് ഫണ്ടുകളിലോ ആണ് നിക്ഷേപിക്കേണ്ടത്. 5 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

Also Read: കൈ നനയാതെ സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഉയര്‍ന്ന പലിശ നൽകുന്നത് ഏത് നിക്ഷേപം

7. വൈവിധ്യവത്കരണം

നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കാനും മികച്ച വരുമാനം നേടാനും വൈവിധ്യവത്കരണം ആവശ്യമാണ്. ഒന്നിലധികം അസറ്റ് ക്ലാസുകളിലേക്ക് നിക്ഷേപം നടത്തണം.
ഇക്വിറ്റി, ഡെബ്റ്റ്, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ അസറ്റ് ക്ലാസുകളിലേക്ക് പണം നിക്ഷേപിക്കുന്നത് വഴി അപകടസാധ്യത കുറവാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട് എന്നിവയിലൂടെ വൈവിധ്യവത്കരണം നടത്താം.

8. ഇന്‍ഷൂറന്‍സ്

ലൈഫ് കവറേജ് ലഭിക്കുന്നൊരു ടേം പോളിസിയും ആവശ്യമായ ആരോഗ്യ ഇന്‍ഷൂറന്‍സും എടുക്കേണ്ടതുണ്ട്. മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ കുടുംബത്തെയും കൂടി ഉള്‍പ്പെടുത്തണം. നേരത്തെ പോളിസി എടുക്കുന്നത് വഴി കുറഞ്ഞ പ്രീമിയത്തില്‍ പോളിസി സ്വന്തമാക്കാന്‍ സാധിക്കും.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Are You Thinking To Start Investment In 2023; You Should Need These 8 Things For Better Return

Are You Thinking To Start Investment In 2023; You Should Need These 8 Things For Better Return, Read In Malayalam

Story first published: Thursday, December 22, 2022, 19:32 [IST]



Source link

Facebook Comments Box
error: Content is protected !!