ടോര്‍ച്ചടിച്ചപ്പോള്‍ വീടില്ല: അയല്‍വാസി പറയുന്നു, ‘മലയന്‍കുഞ്ഞിനെ’ ഓര്‍മിപ്പിച്ച് കുടയത്തൂര്‍

Spread the love


Idukki

oi-Vaisakhan MK

തൊടുപുഴ: കുടയത്തൂരിലെ ആകെ ഭയപ്പെടുത്തിയ സംഭവമായിരുന്നു ഒരു കുടുംബം മുഴുവന്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്. അയല്‍വാസിയുടെ വെളിപ്പെടുത്തല്‍ ഭയത്തോടെയാണ് നാട്ടുകാര്‍ കേട്ടത്. ഇന്നലെ വരെ കൂടെ നടന്നയാള്‍ ഇനി ഒപ്പമില്ലെന്ന കടുത്ത വിഷമത്തിലാണ് ബന്ധു കൂടിയായ അശോകന്‍. നിമിഷ നേരെ കൊണ്ടാണ് അവരെ തനിക്ക് നഷ്ടപ്പെട്ടത്.

എന്റെ വീട്ടില്‍ നിന്ന് 50 മീര്‌റര്‍ മാത്രം അകലെയാണ് സോമന്റെ വീട് എന്ന് അശോകന്‍ പറയുന്നു. താന്‍ കൊച്ചേട്ടന്‍ എന്ന് വിളിച്ചിരുന്നയാളാണ് അദ്ദേഹം. സിറ്റൗട്ടില്‍ നിന്ന് നോക്കിയാല്‍ അവരുടെ വീട് കാണാന്‍ സാധിക്കും. അശോകന്‍ സോമന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു.

ഞായറാഴ്ച്ച അവധിയായതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെയായിരുന്നുവെന്ന് അശോകന്‍ പറയുന്നു. കൊച്ചേട്ടന് ടാപ്പിങ് ജോലിയാണ്. ഇവരുടെ ഭാര്യ ഷിജി അടുത്തുള്ളസര്‍ക്കാര്‍ സ്‌കൂളില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലിക്ക് പോകുന്നുണ്ട്. സോമന്റെ മകള്‍ ഷിമിയുടെ മകന്‍ ദേവാനന്ദും ഇതേ സ്‌കൂളില്‍ തന്നെയാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്നത്.

ഷിമി ഭര്‍ത്താവിനോട് പിണങ്ങി രണ്ട് വര്‍ഷം മുമ്പാണ് വീട്ടിലെത്തിയത്. പിന്നെ തിരിച്ചുപോയിട്ടില്ല. കനത്ത മഴയായത് കൊണ്ട് ആരും ഞായറാഴ്ച്ച പുറത്തിറങ്ങിയിരുന്നില്ല. ഇന്നലെ രാവിലെയാണ് സോമെ അവസാനമായി കണ്ടതെന്ന് അശോകന്‍ പറയുന്നു.

ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിനെ ഓര്‍മിപ്പിക്കും വിധമായിരുന്നു സംഭവം നടന്നതെന്ന് അശോകന്‍ ഓര്‍ത്തെടുക്കുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭയങ്കര ശബ്ദം കേട്ടാണ് ഉണര്‍ന്നത്. കല്ലും മണ്ണുമെല്ലാം വീഴുന്ന ശബ്ദം കേട്ടിരുന്നു. ഉരുള്‍പ്പൊട്ടുകയാണെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു. രക്ഷപ്പെടാനായി റൂമില്‍ നിന്ന് ഞാന്‍ ഓടി സിറ്റൗട്ടിലെത്തി.

മുറ്റത്താകെ ആ സമയം ചെളിവെള്ളം ഒഴുകുന്നുണ്ടായിരുന്നു. ഉരുള്‍പ്പെട്ടല്‍ ഇവിടെ ഉണ്ടായില്ലെന്ന് കരുതിയാണ് ഞാന്‍ ആശ്വസിച്ചത്. സോമന്‍ കൊച്ചേട്ടനെ ഈ സമയം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ലെന്നും അശോകന്‍ വ്യക്തമാക്കി.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് വിളിച്ചാണ് കൊച്ചേട്ടന്റെ കാര്യം പിന്നീട് അന്വേഷിച്ചത്. അവര്‍ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ വീട് ഇരുന്ന സ്ഥാനത്ത് വീടില്ല. ശരിക്കും ഞെട്ടിപ്പോയ അവസ്ഥയായിരുന്നു. പെരുമഴയത്ത് അങ്ങോട്ടേക്ക് ഓടിച്ചെന്നും. അവിടെയാകെ ചെളിയായിരുന്നത് കൊണ്ട് ഇറങ്ങി തപ്പാനായില്ല. മുത്തശ്ശിയുടെ മൃതദേഹമായിരുന്നു ആദ്യം ലഭിച്ചത്.

ഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബ

പിന്നീട് കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹം ഒരുമിച്ച് കിട്ടി. ഇരുവരും ഒരുമിച്ച് ഉറങ്ങാന്‍ കിടന്നതാണ്. കിടക്കയോട് കൂടി 40 മീറ്റര്‍ ഒലിച്ചെത്തുകയായിരുന്നു. കൈകൊണ്ട് മണ്ണ് മാന്തിയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ മുകളിലൊരു കല്ലുണ്ടായിരുന്നു. കുഞ്ഞിന്റെ മുഖമൊക്കെ ചതഞ്ഞ് കൈയ്യും കാലും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും അശോകന്‍ പറഞ്ഞു.

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

idukki kudayathoor incident: neighbour recalls the tragic moments happened there

Story first published: Monday, August 29, 2022, 23:53 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!