ഭീകരവാദത്തിന്റെ പ്രധാന ഉറവിടം 
തീവ്ര വലതുപക്ഷ ആശയം : അന്റോണിയോ ഗുട്ടെറസ്

Spread the love


Thank you for reading this post, don't forget to subscribe!


ന്യൂയോർക്ക്‌

പാശ്ചാത്യ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ പ്രധാന ഉറവിടം തീവ്ര വലതുപക്ഷ ആശയങ്ങളാണെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് ഏറ്റവും വലിയ ഭീകരവാദഭീഷണി ഉയരുന്നത്‌ തീവ്ര വലതുപക്ഷത്തുനിന്നും നവ-നാസിസത്തിൽനിന്നും വെള്ളക്കാരുടെ ആധിപത്യശ്രമത്തിൽനിന്നുമാണ്‌. ജർമൻ സർക്കാരിനെ അട്ടിമറിക്കാനുള്ള തീവ്രവലതുപക്ഷ ശ്രമങ്ങൾ ജനാധിപത്യ സമൂഹങ്ങൾക്ക്‌ മുന്നറിയിപ്പാണ്‌. നവനാസിസത്തിന്റെയും വെള്ളക്കാരുടെ വംശീയതയുടെയും ഭാഗമായുള്ള മുസ്ലിം, യഹൂദ വിദ്വേഷത്തിനെതിരെ ഉറച്ച നിലപാട്‌ ആവശ്യമാണ്‌. സമൂഹമാധ്യമങ്ങളിൽനിന്ന്‌ വിദ്വേഷപ്രസംഗങ്ങളും തീവ്രവാദ ആശയങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!