ശബരിമല യുവതീ പ്രവേശനം: നേതൃത്വത്തിന്റെ നിലപാട് തെറ്റിദ്ധരിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി

Spread the love


Kottayam

oi-Jithin Tp

കോട്ടയം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായങ്ങള്‍ സമുദായ അംഗങ്ങളില്‍ ചിലര്‍ തെറ്റിദ്ധരിച്ചതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ എരുമേലി എസ് എന്‍ ഡി പി യോഗം യൂണിയന്‍ നടത്തിയ ചതയ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി പുറപ്പെടുവിച്ച സുപ്രീംകോടതി വിധി നിരാശാജനകമാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ’; രാഹുലിന്റെ യാത്രയില്‍ ലീഗ് കൊടിയില്ലെന്ന് പറയുന്നവരോട് തഹ്ലിയ

എന്നാല്‍ ഇതിന്റെ പേരില്‍ സമുദായ അംഗങ്ങള്‍ പ്രതിഷേധത്തിന് തെരുവില്‍ ഇറങ്ങരുത് എന്ന് നേതൃത്വം പറഞ്ഞിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയെ ആദ്യം അനുകൂലിച്ചവര്‍ രാഷ്ട്രീയ ലക്ഷ്യം നോക്കി നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ തെരുവില്‍ പ്രതിഷേധത്തിന് ഇറങ്ങിയവര്‍ കേസില്‍ കുടുങ്ങുകയും ചെയ്തു.

സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനേയും ലക്ഷ്യമിട്ടു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഇത് മുന്‍കൂട്ടി കണ്ട് കൊണ്ടാണ് നേതൃത്വം നിലപാട് സ്വീകരിച്ചത് എന്നും വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പിന്നാക്ക സമുദായത്തിന് നിയമനം നാല് ശതമാനം മാത്രമാണ് എന്നും ഇതിനിടെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ പേരില്‍ സംസ്ഥാനത്ത് വലിയ സംഘര്‍ഷമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോടതി വിധി നടപ്പാക്കും എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കോടതി വിധിയോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാടായിരുന്നു എസ് എന്‍ ഡി പി സ്വീകരിച്ചിരുന്നത്.

ഡ്രെസ് ഏതുമാകട്ടെ… ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

സംസ്ഥാന സര്‍ക്കാരിന്റെ നവോത്ഥാന സമിതിയിലും എസ് എന്‍ ഡി പിക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയോടും സര്‍ക്കാരിനോടും വിരുദ്ധ നിലപാടാണ് എന്‍ എസ് എസ് അടക്കമുള്ള മുന്നാക്ക സമുദായ സംഘടനകള്‍ സ്വീകരിച്ചിരുന്നത്. ബി ജെ പിയും കോണ്‍ഗ്രസും സര്‍ക്കാര്‍ നിലപാടിന് എതിരായിരുന്നു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Sabarimala women’s entry: SNDP’s position in this incident is misunderstood says Vellapally Natesan

Story first published: Sunday, September 11, 2022, 23:33 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!