തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പ്പൊട്ടല്‍: വീട് ഒലിച്ച് പോയി, 3 മരണം, 3 പേര്‍ മണ്ണിനടിയില്‍

Spread the love


Idukki

oi-Vaisakhan MK

തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്ക് സമീപമുള്ള കുടയൂരില്‍ ഉരുള്‍പ്പൊട്ടല്‍. ഒരു വീട് ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. നാല് പേര്‍ മണ്ണിനടിയിലാണ്. സോമന്‍, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. അതേസമയം 3 മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്കമ്മയുടെ മൃതദേഹവും സോളന്റെ മകളുടെ മകന്‍ നാല് നവയസ്സുള്ള ആദിദേവിന്റെ മൃതദേഹവും കണ്ടെടുത്തു.

അതേസമയം കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നിനും 3.30നും ഇടയിലാണ് ഉരുള്‍പ്പൊട്ടലുണ്ടാവുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥരെന്നും ഫാസില്‍ പറഞ്ഞു. അതേസമയം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

വീട് ഇരുന്ന സ്ഥലത്തിന്റെ താഴെ ആയിട്ടാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. മണ്ണിനടിയില്‍ ഇപ്പോള്‍ മൂന്ന് പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

കനത്ത മലവെള്ളപ്പാച്ചിലിലാണ് സോമന്റെ വീട് പൂര്‍ണമായും തകര്‍ത്തു. അടിത്തറ മാത്രമാണ് ഇപ്പോഴുള്ളത്. അതേസമയം മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കുമെന്ന് ഇടുക്കി എസ്പി വിയു കുര്യാക്കോസ് പറഞ്ഞു.

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

അതേസമയം സംഭവ സ്ഥലത്ത് റവന്യൂ വകുപ്പം എത്തിയിട്ടുണ്ട്. രാത്രി പത്തരയോടെ കനത്ത മഴ ആരംഭിച്ചിരുന്നു മേഖലയില്‍. ഇതിനൊടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടലുണ്ടായത്. നാട്ടുകാര്‍ ഓടിവന്ന് എത്തുമ്പോഴേക്കും വീട് പൂര്‍ണമായും ഉരുള്‍പ്പൊട്ടലില്‍ ഒളിച്ച് പോയിരുന്നു. നിലവില്‍ മഴയില്ലാത്തത് കൊണ്ട് രക്ഷാപ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ട്.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

എന്നാല്‍ ശക്തമായ രീതിയില്‍ മണ്ണിടിഞ്ഞ് സ്ഥലത്ത് കിടപ്പുണ്ട്. ഇതാണ് ജെസിബി ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് രണ്ട് ജെസിബികള്‍ ഇവിടെ എത്തിക്കാനായത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്.

അതേസമയം കൂടുതല്‍ വീടുകള്‍ ഈ മേഖലയില്‍ ഇല്ലാത്തത് കൊണ്ടാണ് അതിഭയങ്കരമായ അപകടം ഒഴിവായത്. മലവെള്ളപാച്ചില്‍ ഇപ്പോഴുമുണ്ട്. വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മുമ്പ് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് വരുന്നത് ഇപ്പോഴത്തെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ ഇടം. കോട്ടയം കറുകച്ചാലിലും മലവെള്ളപ്പാച്ചില്‍. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളം കയറി.

രണ്ടു വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി. വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പാമ്പാടിയില്‍ കുറ്റിക്കല്‍ തോട് നിറഞ്ഞ് കവിഞ്ഞു. നാല് വീട്ടുകാരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു. കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

heavy landslide in idukki kudayathoor, one died, lot of people in debrisSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!