രാത്രിയില്‍ ഭക്ഷണം എത്തിക്കും, കിട്ടാതായാല്‍ അക്രമാസക്തരാകും; കോട്ടയത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം

Spread the love


മീനച്ചിലാറിന്റെ തീരങ്ങളിലും സ്റ്റേഡിയത്തിനുള്ളിലും നഗരസഭ കോംപ്ലക്‌സിന്റെ പിന്‍ഭാഗങ്ങളിലുമാണ് നായ്ക്കള്‍ പകല്‍ സമയത്ത് തമ്പടിക്കുന്നത്. തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കളുടെ പ്രധാന ആഹാരം. കൂടാതെ നായ സംരക്ഷണം എന്ന പേരില്‍ ചിലര്‍ രാത്രികാലങ്ങളില്‍ നായ്ക്കള്‍ക്ക് ആഹാരവും എത്തിച്ചു നല്‍കുന്നുണ്ട്.

‘രാഹുലിന്റെ യാത്രയെ കേരളത്തില്‍ പിണറായി സ്വീകരിക്കണമായിരുന്നു’; ഫാസിസത്തെ ഒന്നിച്ച് നേരിടണമെന്ന് അടൂര്‍

പിന്നീട് ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് നായകള്‍ ആക്രമണകാരികളാകുന്നത്. തെരുവുനായ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാലാ പൗരസമിതി പ്രസിഡന്റ് പി.പോത്തന്‍ മനുഷ്യാവകാശ കമ്മിഷന്‍, വനിത കമ്മിഷന്‍, എം എല്‍ എ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം വിഷയത്തില്‍ നടപടിയെടുക്കുന്നതില്‍ അധികാരികള്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് മാണി സി. കാപ്പന്‍ എം എല്‍ എ പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് കാണണോ? എവിടെ താമസിക്കും, വാടക എത്രയാകും… അറിയേണ്ടതെല്ലാം

പതിനായിരക്കണക്കിന് ആളുകള്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടും നടപടിയെടുക്കുന്നില്ല എന്നും തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുമ്പോള്‍ കേരളം ഭീതിയിലാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പാല്‍ വാങ്ങാന്‍ പോയ അഭിരാമി പേവിഷ ബാധയേറ്റ് മരിച്ചതിന് സര്‍ക്കാരാണ് ഉത്തരവാദി എന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയില്‍ കുടുംബ രാഷ്ട്രീയം എത്രത്തോളമുണ്ട്? മുഖ്യമന്ത്രിമാരായ ഈ അച്ഛന്‍മാരും മക്കളും അതിന്റെ ഉദാഹരണമാണോ?

കഴിഞ്ഞ ദിവസം മൃഗ സംരക്ഷണ വകുപ്പ് മുന്‍ ജീവനക്കാരിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. വലതു പാദത്തിന്റെ മുകള്‍ ഭാഗത്തായാണ് കടിയേറ്റത്. അതിനിടെ പേരൂരില്‍ കഴിഞ്ഞ ദിവസം രാത്രി 6 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധയുണ്ട് എന്ന് സ്ഥിരീകരിച്ചത് ആശങ്കയിലാഴ്ത്തി. രാത്രിയില്‍ തന്നെ നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍

അതേസമയം ഉഴവൂരില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി തെരുവ് നായ്ക്കള്‍ക്ക് ഓപ്പറേഷന്‍ സേഫ് പദ്ധതിയുടെ ഭാഗമായി പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കി തുടങ്ങി. വൈക്കത്ത് നിന്ന് പട്ടികളെ പിടികൂടുന്ന സംഘം ഉഴവൂരില്‍ എത്തിയിട്ടുണ്ട്. അഞ്ചംഗ സംഘം മുപ്പതിലേറെ തെരുവുനായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കി.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!