തെരുവ് നായ ശല്യം രൂക്ഷം; ഹൈക്കോടതി മുന്നില്‍ ശയനപ്രദക്ഷിണവുമായി നഗരസഭാ ചെയര്‍മാന്‍

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി കൊച്ചി നഗരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. അതേസമയം നീതി തേടി ഹൈക്കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയിരിക്കുകയാണ് പിറവം നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജില്‍സ് പെരിയപ്പുറം.

വിഷയത്തില്‍ ഹൈക്കോടതിയുടെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു ഈ രീതിയിലുള്ള പ്രതിഷേധം. വന്ധ്യംകരണം ശാശ്വത പരിഹാരമല്ലെന്നും, പണം തട്ടാനുള്ള മാര്‍ഗം മാത്രമാണെന്നും ജില്‍ പറയുന്നു. തെരുവുനായ ശല്യത്തിന് അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും ജില്‍സ് വ്യക്തമാക്കി.

സംസ്ഥാനത്താകെ തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണ്. നിരവധി പേര്‍ക്കാണ് കടിയേറ്റത്. തൃശൂരില്‍ രണ്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കാട്ടാക്കടയില്‍ നാല് പേര്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂരിലെ അഞ്ചേരി സ്‌കൂളിന് സമീപത്ത് വെച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്.

അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്‌സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്‍

ഓട്ടോ ഡ്രൈവറായ സന്തോഷിനെയും ഒരു ബംഗാള്‍ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്.ഇരുവരെയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിയില്‍ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കും കടിയേറ്റു.

മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍

കൊച്ചിയിലെ ചെങ്ങമനാട്ടെ നെടുവന്നൂരില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. നായ്ക്കള്‍ പരിസരത്ത് കറങ്ങി നടക്കുന്നത് ആളുകളെ ആകെ ഭയപ്പെടുത്തുന്നുണ്ട്.

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

നായ്ക്കള്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് അതിര്‍ത്തിയിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചതോടെ ഇവയെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതര്‍ നായ് പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. ലോട്ടറി വില്‍പ്പനക്കാരനായ ജോര്‍ജ് എന്നയാള്‍ക്ക് നെടുവന്നൂര്‍ പള്ളിക്ക് സമീപത്ത് വെച്ചാണ് വലത് കാലിന് കടിയേറ്റത്. ഇയാള്‍ ചികിത്സ തേടിയ ശേഷം, പ്രതിരോധ കുത്തിവെപ്പ് എടുത്തു.

അതേസമയം തെരുവ് നായ വീടുകളിലും കയറി ആക്രമണെ തുടങ്ങിയിട്ടുണ്ട്. നാല് പേരെയാണ് വീട്ടില്‍ കയറി കടിച്ച് പരിക്കേല്‍പ്പിച്ചത്. കടിച്ച നായയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ വീട്ടിലെ പത്മിനി എന്ന സ്ത്രീക്ക് തയ്യല്‍ ജോലിക്കിടെയാണ് കടിയേറ്റത്. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് കൊച്ചുമോള്‍ എന്ന സ്ത്രീയെ നായ ആക്രമിച്ചത്.

വീട്ടിലേക്ക് വന്ന അയല്‍വാസിയെ കടിക്കാന്‍ ശ്രമിച്ച നായയെ കസേരയെടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷൈന്‍ എന്ന യുവാവിന് കടിയേറ്റത്. കഴുത്തില്‍ ബെല്‍റ്റുള്ള വളര്‍ത്തുനായയാണ് ആക്രമിച്ചതെന്ന് സൂചനയുണ്ട്. പക്ഷേ സ്ഥിരീകരിച്ചിട്ടില്ല.

യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

stray dog issue: municipality chairman does a protest infront of high court

Story first published: Thursday, September 8, 2022, 5:22 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!