എംഎല്‍എയുടെ ഇടപെടല്‍: ആഘോഷ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണമെത്തി, ഇനി ഓണം തകര്‍ക്കും!!

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: തൃക്കാക്കര നഗരസഭയ്ക്ക് ഒരു എംഎല്‍എ ഉണ്ട്. ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ഉമാ തോമസ്. നഗരസഭയിലെ ഭരണസമിതിയുടെ പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് എംഎല്‍എ. ഓണാഘോഷത്തിന് പണമില്ലെന്ന പേടി എല്ലാ കൊല്ലത്തെയും പോലെ ഇത്തവണ നഗരസഭാ ഭരണസമിതിക്കുണ്ടായിരുന്നു.

എന്നാല്‍ ഉമാ തോമസ് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതിനൊരു പരിഹാരമായിരിക്കുകയാണ്. അവധിയില്‍ പ്രവേശിച്ചിരുന്ന നഗരസഭാ സെക്രട്ടറി ബി അനില്‍ കുമാര്‍ തിങ്കളാഴ്ച്ച തിരികെ വന്നു. മിനുട്ടുകള്‍ക്കുള്ളില്‍ ആഘോഷ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണവുമെത്തി.

24 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സദ്യയും കഴിച്ചാണ് അനില്‍ കുമാര്‍ മടങ്ങിയത്. തൃക്കാക്കര നഗരസഭയുടെ ഓണാഘോഷത്തിനായി സര്‍ക്കാര്‍ 25 ലക്ഷം രൂപ നേരത്തെ അനുവദിച്ചതാണ്. എന്നാല്‍ ഇതിന് ശേഷം വന്‍ പ്രശ്‌നങ്ങളാണ് നടന്നത്.

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

ഈ പണം ഓണാഘോഷ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഇടാതെ മുനിസിപ്പല്‍ സെക്രട്ടറി അവധിയില്‍ പ്രവേശിപ്പിച്ചെന്ന ആരോപണവുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ വലയ വിവാദമാണ് ഉയര്‍ന്നത്.

ഈ ചിത്രത്തില്‍ സര്‍ക്കസിലെ ആനയുണ്ട്; ചുമ്മാ നോക്കിയാല്‍ കാണില്ല, കാഞ്ഞ ബുദ്ധിയെങ്കില്‍ കണ്ടെത്താം

എംഎല്‍എ ഈ വിഷയത്തില്‍ പിന്നാലെ തന്നെ ഇടപെട്ടു. തിങ്കളാഴ്ച്ച തന്നെ പണം കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ താക്കീത് നല്‍കി. ഇതോടെയാണ് നഗരസഭാ സെക്രട്ടറി നേരിട്ട് വന്ന് പണം നല്‍കിയത്. എംഎല്‍എ താക്കീത് നല്‍കിയതോടെയാണ് പണം ലഭിച്ചതെന്ന് തൃക്കാക്കര ഭരണസമിതി പറയുന്നു.

ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

അതേസമയം താന്‍ ഓണം അലവന്‍സ് നല്‍കാനാണ് നഗരസഭയില്‍ എത്തിയതെന്ന് സെക്രട്ടറി ബി അനില്‍ കുമാര്‍ പറഞ്ഞു. എന്തായാലും സംഭവം നഗരസഭയ്ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ഭരണസമിതിയിലെ തന്നെ അംഗങ്ങളുടെ പരസ്പര പോര് തീര്‍ക്കാന്‍ ഒടുവില്‍ എംഎല്‍എ ഇടപെടേണ്ടി വന്നുവെന്നാണ് വിമര്‍ശനം.

അതേസമയം നഗരസഭ റിജ്യനല്‍ ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഹരിത കര്‍മ സേനയുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ഹരിത കര്‍മ സേനയുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും അലവന്‍സ് വിതരണം പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍ എന്തുകൊണ്ട് ആഘോഷങ്ങള്‍ക്കുള്ള പണം നേരത്തെ നല്‍കിയില്ല എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഇത്തവണ പണമുണ്ടായിട്ടും എന്തുകൊണ്ടാണ് അത് കൈയ്യില്‍ വെച്ചിരുന്നതെന്നതിനും ഉത്തരമില്ല. സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വിലയിരുത്തലുണ്ട്.

ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

thrikkakara mla uma thomas interferes to get onam celebration fund to council

Story first published: Tuesday, September 6, 2022, 22:52 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!