സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, പാലായിൽ വീട്ടമ്മയ്ക്ക് കടിയേറ്റു

Spread the love


മേഴത്തൂർ സ്വദേശി ഷൈനിക്കാണ് (35) പരിക്ക് പറ്റിയത് .പെരുമ്പിലാവ് തിപ്പലിശ്ശേരിയിൽ വച്ച് തെരുവുനായ ഇവരെ പിറകെ ഓടിക്കുകയായിരുന്നു.വികലാംഗ ദമ്പതികൾ സ്കൂട്ടറിൽ പോകുമ്പോൾ നായ പുറകെ ഓടിവരികയായിരുന്നു.സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് വിദ്യാർഥികൾക്ക് നേരെയും തെരുവ് നായ ആക്രമണം നടത്തിയിരുന്നു. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് സംഭവം നടന്നത്.

‘ആ മനുഷ്യൻ എത്ര ആത്മാർത്ഥമായി രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നു’, കെസി വേണുഗോപാലിനെ പുകഴ്ത്തി സിദ്ദിഖ്

തിരുവനന്തപുരം കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ 15 വയസ് പ്രായം വരുന്ന രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. അതേസമയം കേരളത്തിൽ നടക്കുന്ന തെരുവ് നായ ആക്രമണം ഗുരുതരമാണെന്ന് സുപ്രീംകോടതിയും വിലയിരുത്തി. സംസ്ഥാനത്ത് തെരുവുനായ ശൈല്യം കൂടുതലാണെന്ന ഹൈക്കോടതി പരാമർശത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു…

മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്.അഭിഭാഷകനായ വി.കെ.ബിജുവാണ് പേവിഷ ബാധയ്ക്ക് എതിരായ വാക്സീൻ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകൾ മരണപ്പെടുന്ന സ്ഥിതി സുപ്രീം കോടതിയെ ചൂണ്ടിക്കാണിച്ചത്.ആക്രമണകാരികളായ നായക്കളേയും അല്ലാത്തവയേയും രണ്ടായി തിരിച്ച് പാർപ്പിക്കാൻ സൗകര്യം ഒരിക്കിക്കൂടെയെന്നും കോടതി ആരാഞ്ഞു.വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു. പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കോടതി പറഞ്ഞു.

ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി.സംസ്ഥാനത്ത് മാസങ്ങളായി രൂക്ഷമായ തെരുവ് നായ ആക്രമണമാണ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. വിഷയം രൂക്ഷമായതോടെ പേവിഷബാധ ഒരു ബാച്ച് വിതരണം കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചു. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം.

ഓണം തകർത്താടി കീർത്തി… സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്… കാണാം ചിത്രങ്ങൾSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!