‘കൊച്ചി മെട്രോ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിടുകയാണ്’, സന്തോഷം പങ്കിട്ട് മന്ത്രി പി രാജീവ്

Spread the love


Ernakulam

oi-Sajitha Gopie

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഫേസ് 1 എ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സന്തോഷം പങ്കുവെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഉദ്ഘാടനം. ഇതോടെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി പി രാജീവ് അടക്കമുളളവര്‍ പരിപാടിയില്‍ പങ്കെടുത്തു. മെട്രോ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിടുകയാണെന്ന് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

ഓണസമയത്ത് കേരളത്തിലെത്താന്‍ സാധിച്ചത് മഹാഭാഗ്യം: കൊച്ചിയില്‍ മലയാളം പറഞ്ഞ് നരേന്ദ്ര മോദി

കുറിപ്പ് വായിക്കാം: ‘ കൊച്ചി മെട്രോ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിടുകയാണ്. പേട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്കുള്ള അഞ്ചാം റീച്ചിന്റേയും കാക്കനാട് പാത യാഥാർത്ഥ്യമാക്കുന്നതിനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളുടേയും ഉദ്ഘാടനച്ചടങ്ങിൽ ഭാഗഭാക്കായി. ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിന്റെ പൊതു ഗതാഗത മേഖലയിൽ വലിയ പൊളിച്ചെഴുത്ത് സൃഷ്ടിച്ച ഒന്നാണ് കൊച്ചി മെട്രോ. ഗതാഗത മേഖലയിലെ ആധുനിക മുഖം കൊച്ചിയുടെ ജീവിതത്തിലും എന്തെന്നില്ലാത്ത മാറ്റങ്ങൾ വരുത്തി.

ഗതാഗതക്കുരുക്കിൽ പെടാത്ത യാത്രയും സമയലാഭവും അനുഭവ വേദ്യമാക്കിയതിനൊപ്പം പൊതു ഗതാഗതം എല്ലാവർക്കും പ്രാപ്യവും ആകർഷണിയവും ആക്കിത്തീർക്കുക എന്ന ദൗത്യവും കൊച്ചി മെട്രോ നിറവേറ്റി. മെട്രോ നഗര ജീവിതത്തിലെ പ്രധാന അടയാളങ്ങളിലൊന്നായി. മെട്രോ തൂണുകളുടെ നമ്പർ പലർക്കും മേൽവിലാസമായി. അഞ്ച് വർഷം പിന്നിട്ടുമ്പോഴും ഈ ആകാശവണ്ടി സൃഷ്ടിച്ച കൗതുകം മാറിയിട്ടില്ല. കൊച്ചിയിലെത്തിയാൽ മെട്രോയിൽ കയറുക എന്നത് ഏറെപ്പേരുടെ ആഗ്രഹമാണിപ്പോഴും.
1999-ല്‍ ഇകെ നയനാരുടെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം നടത്തിയത്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

2007 ഫെബ്രുവരി 28-ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മെട്രോ ഓടിത്തുടങ്ങി. മെട്രോ നിർമ്മാണം വിഭാവനം ചെയ്തതിൽ നിന്ന് വഴി മാറുന്നുവോ എന്ന് സംശയം ജനിപ്പിച്ച സാഹചര്യങ്ങളിൽ അതിനെ പ്രതിരോധിക്കാൻ ആവുന്നത്ര ശ്രമം നടത്താനായി എന്നത് , തിരിഞ്ഞു നോക്കുമ്പോൾ വ്യക്തിപരമായി സന്തോഷം നൽകുന്നുണ്ട്. പൊതു ഗതാഗത മേഖലയിൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ അനിവാര്യമാണെന്ന് കൊച്ചി മെട്രോ വീണ്ടും ബോധ്യപ്പെടുത്തുന്നു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kochi Metro is crossing yet another important milestone, Minister P Rajeev shares happiness

Story first published: Thursday, September 1, 2022, 21:24 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!