വീട് വാടകയ്‌ക്കെടുത്ത് ഹാന്‍സ് നിര്‍മാണം, വീട് വളഞ്ഞ് എക്‌സൈസ്; ഒരാള്‍ അറസ്റ്റില്‍

Spread the love


Kottayam

oi-Jithin Tp

കോട്ടയം: കോട്ടയം ജില്ലയിലെ വടവാതൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന. ലക്ഷണക്കണക്കിന് രൂപ വില വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെടുത്തു. സംഭവത്തില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

20 ലക്ഷം രൂപ വില വിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള യന്ത്രങ്ങളും 12 കുപ്പി വിദേശമദ്യവുമാണ് എക്‌സസൈസിന്റെ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുള്ളത്. വടവാതൂരില്‍ വീട് വാടകക്ക് എടുത്താണ് വ്യാജ പുകയില ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

‘ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും’; പ്രിയദര്‍ശന്‍ തമ്പി

സംസ്ഥാനത്തെ നിരോധിച്ച പുകയില ഉത്പന്നമായ ഹാന്‍സാണ് ഇവിടെ വന്‍തോതില്‍ നിര്‍മിച്ചിരുന്നത് എന്നാണ് വിവരം. ഹാന്‍സ് നിര്‍മാണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി.

‘ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു… ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്’; പ്രിയദര്‍ശന്‍ തമ്പി

ചൊവ്വാഴ്ച രാവിലെ ആണ് പാമ്പാടി, കോട്ടയം എക്സൈസ് യൂണിറ്റുകള്‍ സംയുക്തമായി വീട് വളഞ്ഞ് പരിശോധന നടത്തിയത്. കളത്തിപ്പിടി സ്വദേശിയായ സരുണ്‍ ശശിയെ ആണ് വീട്ടില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

സരുണ്‍ ശശിയെ കൂടാതെ മറ്റു മൂന്ന് പേര്‍ക്ക് ഇതുമായി ബന്ധമുണ്ട് എന്നാണ് എക്സൈസ് നല്‍കുന്ന വിവരം. ഈ മൂന്ന് പേര്‍ക്കായി എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ആലപ്പുഴ ജില്ലയിലെ പാണ്ടനാട്ടില്‍ നിന്ന് 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടില്‍ നിന്നാണ് 72,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അടുത്ത ദിവസങ്ങളായി സംസ്ഥാനത്ത് പലഭാഗങ്ങളിലും എക്‌സൈസ് ഇത്തരത്തില്‍ പരിശോധന നടത്തുന്നുണ്ട്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kottayam: Excise conduct inspection on illegal Hans Manufacturing CenterSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!