കൊച്ചി നഗരം മാത്രമല്ല, പറവൂരും ഒറ്റ മഴയില്‍ വെള്ളത്തിലായി, വ്യാപക പരാതി

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: അപ്രതീക്ഷിത മഴയില്‍ വെള്ളത്തിലായത് കൊച്ചി നഗരം മാത്രമല്ല പറവൂരും. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. കൊച്ചി നഗരം ഒന്നാകെ ഇതുപോലെ മുങ്ങിപോയിരുന്നു. ദേശീയപാത കടന്നുപോകുന്ന കെഎംകെ കവലയില്‍ കടകള്‍ക്കുള്ളില്‍ വരെ വെള്ളം കയറി.

കാനകള്‍ നഗരസഭ വേണ്ട രീതിയില്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് ഇത്ര രൂക്ഷമാകാന്‍ കാരണമെന്നാണ് ആരോപണം. ഇവിടെയുള്ള ശ്രീദുര്‍ഗ ഏജന്‍സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അകത്ത് വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പറവൂര്‍ നഗരത്തില്‍ ഇത് രണ്ടാം തവണയാണ് വെള്ളമുയരുന്നത്. നേരത്തെ വ്യാപാരികളെല്ലാം കൂടി മുന്നിട്ടിറങ്ങി അടഞ്ഞ കാനകളെല്ലാം തുറന്നിരുന്നു. ആ സമയം വെള്ളക്കെട്ടുകള്‍ കുറഞ്ഞിരുന്നു. ഗതാഗതമാകെ വെള്ളം കയറി താറുമാറായിരിക്കുകയാണ്. കാന ശുചീകരണം എവിടെയും നടന്നിട്ടില്ല. വ്യാപാരികളെല്ലാം കടുത്ത പ്രതിഷേധത്തിലാണ്.

ഈ ചിത്രത്തിലൊരു കരടി ഒളിഞ്ഞിരിപ്പുണ്ട്; പിടിക്കാന്‍ വേട്ടക്കാരനുമുണ്ട്, കണ്ടെത്തിയാല്‍ വേറെ ലെവല്‍

മാര്‍ത്തോമ ചര്‍ച്ച് റോഡില്‍ വന്‍ തോതില്‍ വെള്ളം ഉയര്‍ന്നതോടെ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തിന്റെ സേവനം അത്ര പോരെന്നും പരാതിയുണ്ട്.

ഇങ്ങനെയുണ്ടോ ഒരു തലമുടി ഭ്രാന്തന്മാര്‍: ഫുട്‌ബോള്‍ കളത്തിലെ ഫ്രീക്കന്മാര്‍ ഇവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍

കരയിലേക്ക് കോരി വെക്കുന്ന മാലിന്യങ്ങള്‍ പിന്നീട് കാനയിലേക്ക് തന്നെ ഒലിച്ചിറങ്ങുന്നുവെന്നാണ് പരാതി. അതേസമയം കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മേഘവിസ്‌ഫോടനമാണെന്ന് മേയര്‍ അനില്‍ കുമാര്‍ പറയുന്നു. വേലിയേറ്റമാണ് വെള്ളം ഇറങ്ങാന്‍ വൈകിയതിന് കാരണമായി മേയര്‍ പറഞ്ഞത്.

കാലാവസ്ഥ വ്യതിയാനം ഉള്‍ക്കൊമഅടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ എന്നും അനില്‍ കുമാര്‍ പറഞ്ഞു. സംവിധാനങ്ങളുടെ പരാജയങ്ങള്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂവിന് തടസ്സമായതായും മേയര്‍ പറയുന്നു.

അതേസമയം അശാസ്ത്രീയമായ നിര്‍മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഓപ്പറേഷന്‍ ബ്രേക് ത്രൂ കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് മുന്‍ മേയര്‍ സൗമിനി ജെയിന്‍ കുറ്റപ്പെടുത്തി. 2019ല്‍ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ അനാവശ്യമെന്ന് തെളിഞ്ഞുവെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

നഗരത്തിലെ കാനകള്‍ അടച്ചു കെട്ടിയുള്ള അശാസ്ത്രീയ നിര്‍മാണങ്ങളാണ് വെള്ളക്കെട്ടിന് പിന്നില്‍. ഓപ്പറേഷന്‍ ബ്രേക് ത്രൂ നടപ്പാക്കിയിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നുവെന്നും മുന്‍ മേയര്‍ പറഞ്ഞു.

ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

heavy rain in paravoor: flood situation in parts of the city

Story first published: Wednesday, August 31, 2022, 22:32 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!