സ്ഥലം പോക്കുവരവ് ചെയ്യാന്‍ വില്ലേജ് ഓഫീസ് കയറിയിറങ്ങി.. ഒടുവില്‍ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

Spread the love


Kottayam

oi-Jithin Tp

കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോട്ടയം വിജിലന്‍സാണ് 15000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടിയത്. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസിനെയാണ് വിജിലന്‍സ് സംഘം സമര്‍ത്ഥമായി പിടികൂടിയത്.

കോട്ടയം വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വില്ലേജ് ഓഫീസറെ പിടികൂടിയത്. പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായാണ് ജേക്കബ് തോമസ് 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി രണ്ട് മാസം മുന്‍പ് നല്‍കിയ അപേക്ഷ ജേക്കബ് തോമസ് മനപൂര്‍വ്വം വൈകിപ്പിച്ചിരുന്നു. ഇതിനായി അപേക്ഷകന്‍ നിരന്തരം വില്ലേജ് ഓഫീസ് കയറിയിറങ്ങിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജേക്കബ് തോമസ് തയ്യാറായില്ല.

ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍

ഒടുവില്‍ കൈക്കൂലിയായി 15,000 രൂപ നല്‍കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം പോക്കുവരവ് ചെയ്ത് കൊടുക്കാമെന്ന് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസ് അറിയിക്കുകയായിരുന്നു. ഇതോടെ അപേക്ഷകന്‍ വിജലന്‍സിനെ സമീപിച്ച് പരാതി നല്‍കി.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

ഇതേത്തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് പരാതിയില്‍ കഴമ്പുണ്ട് എന്ന് മനസിലായി. തുടര്‍ന്ന് ബ്ലൂ ഫിലിം പൗഡര്‍ ഇട്ട് നല്‍കിയ 15000 രൂപ വിജിലന്‍സിന്റെ നിര്‍ദേശാനുസരണം വില്ലേജ് ഓഫീസില്‍ വെച്ച് പരാതിക്കാരന്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം…; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

ഈ സമയത്ത് വില്ലേജ് ഓഫീസിന് പുറത്തായി വിജലന്‍സ് സംഘവും കാത്തുനിന്നു. വില്ലേജ് ഓഫീസര്‍ പണം കൈപ്പറ്റിയ ഉടന്‍ അവിടേക്ക് എത്തിയ എത്തിയ വിജിലന്‍സ് ഡി വൈ എസ് പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുത്തു.

വില്ലേജ് ഓഫീസറുടെ കൈയ്യില്‍ നിന്ന് കൈക്കൂലി പണവും വിജിലന്‍സ് സംഘം കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോട്ടയം വിജിലന്‍സ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നത്. വില്ലേജ് ഓഫീസറെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kottayam: Village officer caught by vigilance while taking bribe to land transactionSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!