IPL 2023: മുംബൈ ലൈനപ്പില്‍ വന്‍ മാറ്റം, രോഹിത് നാലിലേക്ക്! ഇതാ സാധ്യതാ ഇലവന്‍

Spread the love
Thank you for reading this post, don't forget to subscribe!

ഇഷാന്‍ – ഗ്രീന്‍ (ഓപ്പണര്‍മാര്‍)

കാമറൂണ്‍ ഗ്രീനിന്റെ വരവോടെ മുംബൈ ഇന്ത്യന്‍സിനു പുതിയ സീസണില്‍ തങ്ങളുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണി തന്നെ നടത്തേണ്ടതായി വരും. ഗ്രീനിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഓപ്പണിങ് ആയതിനാല്‍ തന്നെ അവിടെ ഇറക്കാനായിരിക്കും മുംബൈയുടെ ശ്രമം. ഇഷാന്‍ കിഷനും ഗ്രീനുമായിരിക്കും മുംബൈയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക.

ഐപിഎല്ലില്‍ ഇതുവരെ 75 ഇന്നിങ്‌സുകളിലാണ് ഇഷാന് കളിച്ചത്. ഇവയില്‍ നിന്നും 12 ഫിഫ്റ്റികളടക്കം 1870 റണ്‍സും സ്‌കോര്‍ ചെയ്തു. 2020ലെ ഐപിഎല്ലിലായിരുന്നു ഇഷാന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 57.33 ശരശരിയില്‍ 516 റണ്‍സ് വാിക്കൂട്ടിയ താരം മുംബൈയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചു. പക്ഷെ കഴിഞ്ഞ സീസണില്‍ ഇഷാന്റെ പ്രകടനം അത്രമ മികച്ചതായിരുന്നില്ല.

Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

ഗ്രീനിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ കന്നീ സീസണാണ് അടുത്ത വര്‍ഷത്തേത്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കു വേണ്ടി ഓപ്പണറായി ഇറങ്ങി ടി20 പരമ്പരയില്‍ ഗ്രീന്‍ മിന്നുന്ന പ്രകടനം പ്രകടനം നടത്തിയിരുന്നു. മൂന്നു കളിയില്‍ രണ്ടു ഫിഫ്റ്റികളോടെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം.

സൂര്യ, രോഹിത് (ക്യാപ്റ്റന്‍), തിലക്

മുംബൈയ്ക്കായി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുത 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കഴിഞ്ഞ സീസണില്‍ അരങ്ങേറിയ യുവതാരം തിലക് വര്‍മ എന്നിവരായിരിക്കും. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സൂര്യ കളിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു സീസണകളിലായി മുംബൈയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 2020ല്‍ 480ഉം അടുത്ത രണ്ടു സീസണുകളിലും 300 പ്ലസ് റണ്‍സു സൂര്യ കുറിച്ചു. പരിക്കു കാരണം കഴിഞ്ഞ സീസണില്‍ എട്ടു മല്‍സരങ്ങളിലാണ് താരം ഇറങ്ങിയത്.

Also Read: IPL 2023: പഞ്ചാബിന് തെറ്റുപറ്റി! കറെനെ വാങ്ങിയ ശേഷം ടീമുടമ, കാരണമറിയാം

ഗ്രീനിന്റെ സാന്നിധ്യം കാരണം രോഹിത്തിനു സ്വയം നാലാം നമ്പറിലേക്കു മാറേണ്ടതായി വരും. മുംബൈയുടെ ഐതിഹാസിക നായകനാണ് ഹിറ്റ്മാന്‍. ടീമിന്റെ അഞ്ചു കിരീട വിജയങ്ങളും അദ്ദേഹത്തിനു കീഴിലായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു സീസണുകളിലായി ബാറ്റിങില്‍ രോഹിത് മോശം ഫോമിലാണ്. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 19.14 ശരശരിയില്‍ വെറും 268 റണ്‍സ് മാത്രമേ ഹിറ്റ്മാന്‍ നേടിയുള്ളൂ.

കന്നി സീസണില്‍ തന്നെ വരവറിയിച്ച താരമാണ് ഇടംകൈയന്‍ ബാറ്റര്‍ തിലക്. 14 മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ തവണ 131.02 സ്‌ട്രൈക്ക് റേറ്റില്‍ 397 റണ്‍സ് താരം നേടിയിരുന്നു. ഇതേ തുടര്‍ന്നു അടുത്ത സീസണിലേക്കും തിലകിനെ മുംബൈ നിലനിര്‍ത്തുകയായിരുന്നു.

ഡേവിഡ്, റിത്വിക്/ രമണ്‍ദീപ്, ചൗള

ആറാം നമ്പറില്‍ മുംബൈയ്ക്കായി ബാറ്റ് ചെയ്യുക ഓസ്‌ട്രേലിയയുട വമ്പനടിക്കാരനായ ടിം ഡേവിഡായിരിക്കും. ഏഴാം നമ്പറില്‍ റിത്വിക് ഷോക്കാന്‍, രമണ്‍ദീപ് സിങ് എന്നിവരിലൊരാളും എട്ടാമനായി വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയും കളിക്കും. കഴിഞ്ഞ സീസണിലാണ് ഡേവിഡ് മുംബൈയിലെത്തിയത്. എട്ടിന്നിങ്‌സുകളില്‍ നിന്നും 216.28 സ്ട്രൈക്ക് റേറ്റോടെ 186 റണ്‍സ് താരം നേടിയിരുന്നു.

റിത്വിക് കഴിഞ്ഞ തവണ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 43 റണ്‍സെടുക്കുകയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. രമണ്‍ദീപാവട്ടെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 45 റണ്‍സെടുക്കുകയും ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഇത്തവണ ലേലത്തിലാണ് ചൗള മുംബൈയിലേക്കു വന്നത്.

റിച്ചാര്‍ഡ്‌സന്‍, ബുംറ, ആര്‍ച്ചര്‍

മുംബയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ജൈ റിച്ചാര്‍ഡ്‌സന്‍, ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍ എന്നിവരായിരിക്കും. ലേലത്തിലാണ് ഓസീസ് പേസര്‍ റിച്ചാര്‍ഡ്‌സന്‍ മുംബൈയിലേക്കു വന്നത്.

ആര്‍ച്ചറിനെ കഴിഞ്ഞ സീസണിനു മുമ്പുള്ള മെഗാ ലേലത്തില്‍ മുംബൈ വാങ്ങിയിരുന്നു. പക്ഷെ പരിക്ക് കാരണം സീസണില്‍ കളിക്കാനായില്ല. മുംബൈയ്‌ക്കൊപ്പം ആര്‍ച്ചറുടെ അരങ്ങേറ്റമായിരിക്കും അടുത്ത സീസണ്‍.

ഐപിഎല്ലില്‍ 34 മല്‍സരങ്ങള്‍ കളിച്ച ആര്‍ച്ചര്‍ 46 വിക്കറ്റുകളെടുത്തിട്ടുണ്ട്. പതിവുപോലെ മുംബൈ പേസ് ബൗളിങിലെ കുന്തമുന ബുംറ തന്നെയായിരിക്കും. ആര്‍ച്ചര്‍ കൂടി ചേരുന്നതോടെ ബുംറയ്ക്കു ജോലി കുറേക്കൂടി എളുപ്പമായി തീരും.



Source by [author_name]

Facebook Comments Box
error: Content is protected !!