ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

  തൊടുപുഴ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.

ഇടുക്കി കുമളിക്ക് സമീപം തേക്കടി കമ്ബം ദേശീയപാതയിലാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ അപകടമുണ്ടായത്.

തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55),ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 

ഹെയര്‍പിന്‍ വളവു കയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്കു മേല്‍ പതിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു.

ഒരു കുട്ടി ഉള്‍പ്പെടെ പത്ത് പേരാണ് ടവേര കാറില്‍ ഉണ്ടായിരുന്നത്. തെറിച്ചു വീണ കുട്ടി പരിക്കേല്‍ക്കേതെ രക്ഷപ്പെട്ടു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും പരിക്കേറ്റ ആളെ കമ്ബത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചതായാണ് വിവരം. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

കുമളി – കമ്ബം റൂട്ടില്‍ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ആദ്യ പെന്‍സ്റ്റോക്ക് പൈപ്പിന് സമീപമാണ് അപകടം. 40 അടി താഴ്ചയില്‍ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവ സ്ഥലത്ത് ആദ്യമെത്തിയത്. വാഹനം തല കീഴായി കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം

ദുഷ്കരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

പെന്‍സ്റ്റോക്ക് പൈപ്പ് കടന്നു പോകുന്ന പാലമായതിനാല്‍ സാധാരണ റോഡിനെക്കാള്‍ വീതി കുറവാണ്. വാഹനത്തിന്റെ അമിതവേഗവും വളവുകള്‍ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ് പറഞ്ഞു.





Source link

Facebook Comments Box
error: Content is protected !!