തൃക്കാക്കരയില്‍ മാലിന്യ സംസ്‌കരണത്തിന് പുതിയ പ്ലാന്‍, ആപ്പുമായി നഗരസഭ

Spread the love


Ernakulam

oi-Vaisakhan MK

കാക്കനാട്: മാലിന്യസംസ്‌കരണത്തിന് പുതിയ മാര്‍ഗവുമായി തൃക്കാക്കര നഗരസഭ. പുതിയൊരു ആപ്പാണ് ഇനി മാലിന്യ സംസ്‌കരണം നിരീക്ഷിക്കാനായി പുറത്തിറക്കിയിരിക്കുന്നത്. തൃക്കാക്കരയില്‍ ഹരിത്രമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു.

നഗരസഭയിലാകെയുള്ള 43 ഡിവിഷനുകളിലെ പാഴ് വസ്തു ശേഖരണത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും യൂസര്‍ ഫീ ശേഖരണത്തില്‍ കൃത്യത വരുത്തുന്നതിനും മുഴുവന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യൂആര്‍കോഡ് വഴി മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

തൃക്കാക്കര നഗരസഭയിലെ 274ാം വാര്‍ഡില്‍ ഹരിത്രമിത്രം ആപ്ലിക്കേഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കും ഈ വാര്‍ഡിലെ ആസിയ അഹമ്മദിന്റെ വീട്ടിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. അതേസമയം ഹരിത കര്‍മ സേന വളണ്ടിയര്‍മാര്‍ എത്തി മാലിന്യം ശേഖരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വീട്ടുകാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഈ മൊബൈല്‍ ആപ്പ് വഴി സാധിക്കും.

ഇതോടൊപ്പം ഹരിത കര്‍മ സേനയ്ക്ക് മാലിന്യം കൈമാറാത്തവരുടെ വിവരങ്ങള്‍ നഗരസഭയുടെ ആരോഗ്യ വിഭാഗത്തില്‍ ലഭിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റാഷിദ് ഉള്ളംപ്പിള്ളി പറഞ്ഞു.

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

മാലിന്യ സ്ഥിരമായി കൈമാറുന്ന കാര്യത്തില്‍ അടക്കം ആളുകളെ ബോധവത്കരണം നടത്താന്‍ അടക്കം പദ്ധതിയിടുന്നതാണ് തൃക്കാക്കര നഗരസഭയുടെ പുതിയ പദ്ധതി. ഉടമസ്ഥരുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസ്സ് സന്ദേശവും ഇതോടൊപ്പം ലഭിക്കും.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

അതായത് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളും തൂക്കവും ഈടാക്കുന്ന യൂസര്‍ ഫീയും ഹരിത കമര്‍മ സേന വളണ്ടിയര്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതോടെയാണ് ഈ സന്ദേശമെത്തുക. പരാതികളും ആശങ്കകളും ഈ ആപ്പ് വഴി നഗരസഭയെ അറിയിക്കുകയും ചെയ്യാം.

എല്ലാ വീടുകളില്‍ ക്യൂആര്‍കോഡ് സ്ഥാപിക്കുന്നുണ്ട്. ഇതിലൂടെ സ്‌കാന്‍ ചെയ്ത് പരാതി അറിയിക്കാനാണ്. കച്ചവട സ്ഥാപനങ്ങളിലും ഇത് പതിക്കും. ആധുനിക സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളില്‍ എത്തിച്ച് മാലിന്യ സംസ്‌കരണത്തില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്നും, അതിനാണ് ആപ്പ് എന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. ആപ്പിന് കെല്‍ട്രോണാണ് സാങ്കേതിക സഹായം നല്‍കുന്നത്.

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

thrikkakara municipal corporation launches app for waste management

Story first published: Monday, August 29, 2022, 23:00 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!